ഡി സിനിമാസ് തീയറ്റര്‍ സമുച്ചയ ഭൂമി കയ്യേറ്റ കേസ്: നടന്‍ ദിലീപിന് ആയിരം രൂപ പിഴ
കൊച്ചി: (www.kvartha.com 04.10.2018) ഡി സിനിമാസ് തീയറ്റര്‍ സമുച്ചയ ഭൂമി കയ്യേറ്റ കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് ഹൈക്കോടതി ആയിരം രൂപ പിഴയിട്ടു. തനിക്കെതിരായ ഭൂമി കൈയേറ്റ വിജിലന്‍സ് കേസ് റദ്ദാക്കാന്‍ ദിലീപ് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് കേസ് തുടര്‍ച്ചയായി മാറ്റിവയ്‌ക്കേണ്ടിവരുന്നതിനാലാണ് കോടതി ചെലവ് കെട്ടിവെക്കാന്‍ നിര്‍ദേശിച്ചത്.
ചാലക്കുടിയിലുള്ള ദിലീപിന്റെ ഡി സിനിമാസ് തിയറ്റര്‍ സമുച്ചയം നിര്‍മിക്കുന്നതിനു വേണ്ടി സമീപത്തെ ക്ഷേത്രത്തിന്റെ സ്ഥലം കൈയ്യേറിയെന്നാരോപിച്ച് തൃശൂരിലെ പൊതുപ്രവരത്തകനായ പി ഡി ജോസഫ് ആണ് പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതു റദ്ദാക്കാന്‍ ദിലീപ് ഹര്‍ജി നല്‍കുകയായിരുന്നു. പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അഞ്ചു തവണയോളം കേസ് ദിലീപ് മാറ്റിക്കൊണ്ടുപോയിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം പരാതിക്കാരന് കൃത്യമായി കോടതിയില്‍ ഹാജരായിരുന്നെന്നു നിരീക്ഷിച്ച ഹൈക്കോടതി കോടതിച്ചെലവായി ആയിരം രൂപ കെട്ടിവയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇത്തരം നടപടി തെറ്റാണെന്നും കോടതി വിലയിരുത്തി. തുക അടുത്ത തവണ കേസ് പരിഗണിക്കുന്ന ഒക്ടോബര് 23ന് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Theater, Dileep, Court, Kerala, News, D Cinemas land encroachment case: 1000 Rs fine for actor Dileep

Powered by Info News For You

Comments
Post a Comment