ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ചനിലയില്‍; മരണത്തില്‍ ദുരൂഹതയുണ്ടെന്നും പരാതി നല്‍കുമെന്നും ബന്ധുക്കള്‍
ജലന്ധര്‍: (www.kvartha.com 22.10.2018) ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികനെ മരിച്ചനിലയില്‍ കണ്ടെത്തി. ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ പോലീസിന് നിര്‍ണായക മൊഴി നല്‍കിയ സാക്ഷികളില്‍ ഒരാളായ പൂച്ചാക്കല്‍ പള്ളിപ്പുറം സ്വദേശിയായ ഫാ. കുര്യക്കോസ് കാട്ടുത്തറയാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ താമസസ്ഥലത്തെ മുറയില്‍ മരിച്ചുകിടക്കുകയായിരുന്നു. 60 വയസായിരുന്നു. വാതില്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തതെന്ന് വൈദികര്‍ പറയുന്നു.
അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും വൈദികരും ആരോപിച്ചു. ഫ്രാങ്കോ ജലന്ധറില്‍ തിരിച്ചെത്തിയ ശേഷം ഫ്രാങ്കോയ്‌ക്കൊപ്പമുള്ള വൈദികരും കന്യാസ്ത്രീകളും അദ്ദേഹത്തിന്റെ മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നും അതിഭീകരമായ രീതിയില്‍ ഇദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നുവെന്നും ഫാ.കുര്യക്കോസിന്റെ ബന്ധുവായ ഒരു വൈദികന്‍ അറിയിച്ചു.
കഴിഞ്ഞ മേയില്‍ ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു. കന്യാസ്ത്രീയുടെ പരാതി വിവാദമായതിനു ശേഷമായിരുന്നു സ്ഥലംമാറ്റം. ഫ്രാങ്കോയ്‌ക്കെതിരെ കടുത്ത നിലപാട് എടുത്തതിന്റെ പേരില്‍ മുന്‍പ് പല തവണയും ഇദ്ദേഹം പ്രതിഷേധം നേരിട്ടിരുന്നു. മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായ വൈദികനുമാണ് ഇദ്ദേഹം. ഫാ.കുര്യക്കോസിന് നേരെ ആക്രമണവും നടന്നതായി അവിടെ നിന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
കേസുമായി ബന്ധപ്പെട്ടു വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് ഫാ. കുര്യാക്കോസ് കാട്ടുതറയെ ജലന്തറില്‍ ചോദ്യം ചെയ്തിരുന്നു. ഒന്‍പതു വൈദികരുടെ മൊഴിയാണ് അന്ന് പൊലീസ് എടുത്തത്. ഇതേത്തുടര്‍ന്ന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസ സ്ഥലത്തിനുനേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കടുത്ത രക്തസമ്മര്‍ദവും പ്രമേഹവും ഇദ്ദേഹത്തിനുണ്ട്. മരണം നേരത്തെ സംഭവിച്ചതാണെന്നും സൂചനയുണ്ട്. ദൗസയിലെ പള്ളിയിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഫാ.ജെയിംസ് മാത്യൂ ഉള്ളാട്ടില്‍ ആണ് ഇവിടുത്തെ വികാരി. പരാതിക്കാരിയായ കന്യാസ്ത്രീ അടക്കമുള്ളവരുടെ അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Franco case; Witness found dead, Religion, News, Molestation, Obituary, Dead, Allegation, Police, National.

Powered by Info News For You

Comments
Post a Comment