പ്രധാനമന്ത്രി വാക്കുപാലിച്ചില്ല; ആദ്യം വാക്കാല്‍ അനുമതി നല്‍കിയ മന്ത്രിമാരുടെ വിദേശ യാത്രയ്ക്കും പിന്നീട് തടസം നിന്നു; മോഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി പിണറായി
അബുദാബി: (www.kvartha.com 20.10.2018) പ്രളയക്കെടുതിയില്‍ സര്‍വവും തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വാക്കുപാലിച്ചില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തകര്‍ന്ന കേരളത്തെ പുന:നിര്‍മിക്കാന്‍ സഹായധനം സ്വരൂപിക്കാന്‍ വിദേശ യാത്രയ്‌ക്കൊരുങ്ങിയ 17 മന്ത്രിമാര്‍ക്കും ആദ്യം വാക്കാല്‍ അനുമതി നല്‍കിയ പ്രധാനമന്ത്രി പിന്നീട് പറഞ്ഞവാക്ക് പാലിച്ചില്ലെന്നും മുഖ്യമന്ത്രി പരിഭവിച്ചു.
ഗള്‍ഫ് സന്ദര്‍ശനത്തിനിടെ സമൂഹമാധ്യമത്തിലൂടെ ആണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. പ്രധാനമന്ത്രിയെ നേരിട്ടുകണ്ടാണു മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി തേടിയത്. അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി പിന്നീട് അനുമതി നിഷേധിച്ചു. എന്നാല്‍ ഇത് എന്തു കൊണ്ടാണെന്നു മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറയുന്നു.
പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തെ കരകയറ്റാന്‍ ലോകത്താകെയുള്ള മലയാളികള്‍ കൈകോര്‍ത്താല്‍ നിഷ്പ്രയാസം സാധിക്കുമെന്നു അബുദാബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററിലെ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തെ അതിജീവിക്കാന്‍ വേണ്ടത്ര പണം കേന്ദ്രത്തില്‍നിന്നു ലഭിക്കുന്നില്ല. വായ്പയെടുക്കാനും പരിമിതികളുണ്ട്. തന്റെ നാട് പ്രതിസന്ധിയിലാണെന്ന് ഓരോ മലയാളിയും തിരിച്ചറിയണം. കേരളത്തിനു നേര്‍ക്ക് ആദ്യം സഹായഹസ്തം നീട്ടിയതു യുഎഇയാണ്. കേരളത്തിന്റെ നഷ്ടം തങ്ങളുടെ നഷ്ടമായാണ് ഈ രാജ്യം കാണുന്നതെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുറിപ്പില്‍നിന്ന്:
കേരളത്തിനു സഹായം സ്വരൂപിക്കാന്‍ മന്ത്രിമാരുടെ വിദേശയാത്രയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോഡി വാക്കാല്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ല. പ്രധാനമന്ത്രിയെ നേരിട്ടുകണ്ടാണു മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി തേടിയത്.
ലോകത്തെങ്ങുമുള്ള പ്രവാസി മലയാളികളെ നേരിട്ടുകണ്ടു സഹായം തേടാമെന്നാണു പ്രധാനമന്ത്രിയോടു പറഞ്ഞത്. ഇക്കാര്യങ്ങളോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി ചാരിറ്റി സംഘടനകളെയും കാണാമെന്നു പറഞ്ഞു. എന്നാല്‍ പിന്നീടു മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചു. ഇത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല.
പ്രളയദുരന്തത്തില്‍ കേരളത്തെ സഹായിക്കാന്‍ പലരാജ്യങ്ങളും സ്വയമേവ തയാറായിട്ടും ആ സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ല. പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് ദുരന്തത്തില്‍ വിദേശസഹായം വാങ്ങിയിരുന്നു. എന്നാല്‍ നമ്മുടെ കാര്യം വന്നപ്പോള്‍ നമുക്കാര്‍ക്കും മനസ്സിലാകാത്ത നിലപാട് സ്വീകരിക്കുകയാണു പ്രധാനമന്ത്രി ചെയ്തത്.

കേരളം ആരുടെ മുന്നിലും തോല്‍ക്കാന്‍ തയാറല്ല. നമുക്കു നമ്മുടെ നാട് പുനര്‍നിര്‍മിച്ചേ മതിയാകൂ. നവകേരളം സൃഷ്ടിക്കുന്നതു തടയാമെന്ന് ആരും കരുതേണ്ട. പ്രവാസി മലയാളികള്‍ നമ്മുടെ നാടിന്റെ കരുത്താണ്. അവരില്‍ വലിയ വിശ്വാസമുണ്ട്. എല്ലാ പ്രവാസികളും നാടിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pinarayi Vijayan Slams Narendra Modi, Abu Dhabi, News, Dubai, Gulf, Facebook, Poster, Criticism, Flood, World.

Powered by Info News For You

Comments
Post a Comment