സുഖമില്ലാത്ത മാതാവിനെ കാണാന്‍ നാട്ടില്‍ പോകാന്‍ അവധി കിട്ടിയില്ല; സൗദിയില്‍ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്തുവരികയായിരുന്ന മലയാളി നഴ്‌സ് ജീവനൊടുക്കി

അല്‍ഹസ്സ: (www.kvartha.com 13.10.2018) സുഖമില്ലാത്ത മാതാവിനെ കാണാന്‍ നാട്ടില്‍ പോകാന്‍ അവധി കിട്ടാത്തതില്‍ മനംനൊന്തെന്ന് സംശയിക്കുന്നു, സൗദിയില്‍ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്തുവരികയായിരുന്ന മലയാളി നഴ്‌സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പള്ളിക്കല്‍ പകല്‍ക്കുറി ആറയില്‍ പുന്നവിള വീട്ടില്‍ നീന (27)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്നു വര്‍ഷമായി അല്‍ഹസയില്‍ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ മാസം 24 നാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങി എത്തിയത്. ഇതിനിടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. മാതാവിന് പെട്ടെന്ന് സുഖമില്ലതായപ്പോള്‍ ഉടനെ പത്തു ദിവസത്തേയ്ക്ക് നാട്ടില്‍ പോകാന്‍ നീന അവധി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആശുപത്രി അധികാരികള്‍ അനുമതി നല്‍കിയിരുന്നില്ല.

കശുവണ്ടി തൊഴിലാളിയായ നളിനിയാണ് മാതാവ്. ഏക സഹോദരന്‍ വിഷ്ണു. പിതാവ് തമ്പി നേരത്തെ ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. കിംഗ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാന്‍ നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുല്‍ ലത്വീഫ് മൈനാഗപ്പള്ളിയുടെയും, മണി മാര്‍ത്താണ്ടത്തിന്റെയും നേതൃത്വത്തില്‍ ശ്രമം നടന്നു വരുന്നു.
Saudi Arabia, Gulf, Suicide, Obituary, Nurse, News, Neena, Malayali nurse found dead in Saudi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Saudi Arabia, Gulf, Suicide, Obituary, Nurse, News, Neena, Malayali nurse found dead in Saudi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?