കേന്ദ്രസര്‍വകലാശാല സംഘപരിവാറിന്റെ പരിശീലനക്കളരിയായി മാറുന്നത് ആപത്കരമെന്ന് വി എസ്

തിരുവനന്തപുരം: (www.kvartha.com 12.10.2018) കേരള കേന്ദ്രസര്‍വകലാശാല സംഘപരിവാറിന്റെ പരിശീലനക്കളരിയായി മാറുന്നത് ആപത്കരമെന്ന് ഭരണ പരികാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. സര്‍വകലാശാലയുടെ ഇത്തരം നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്നും സര്‍വ്വകലാശാലയില്‍ നടന്ന വഴിവിട്ട നിയമനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ വായടപ്പിച്ച് പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുകയാണ് കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാല. ക്യാമ്പസിനെ സംഘപരിവാറിന്റെ പരിശീലനക്കളരിയാക്കാനുള്ള അധികൃതരുടെ ഗൂഡനീക്കമാണിത്. ഇത് അത്യന്തം ആപല്‍ക്കരമാണ്. പ്രസ്താവനയില്‍ പറഞ്ഞു.

സംഘപരിവാര്‍ അജന്‍ഡകളോട് സമരസപ്പെടാന്‍ കൂട്ടാക്കാതിരുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയും പുറത്താക്കിയും പക തീര്‍ക്കുന്ന സര്‍വ്വകലാശാലാ മേലാളന്മാരുടെ നിലപാടുകളോട് പ്രതികരിച്ചതാണ് അഖില്‍ എന്ന വിദ്യാര്‍ത്ഥി ചെയ്ത കുറ്റം. അഖിലിനെതിരെയും കള്ളക്കേസുകള്‍ ചുമത്തി കോളജില്‍ നിന്ന് പുറത്താക്കി. ഇതിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും സര്‍വ്വകലാശാല അടച്ചിട്ട് പാഠം പഠിപ്പിക്കാനുമാണ് ശ്രമം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് വേണ്ടതെന്നും വി എസ് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: University, Kerala, News, V.S Achuthanandan, CUK, Central University, VS against CUK 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?