കാസര്‍കോട് ജില്ലയിലും ബാങ്ക് കടങ്ങള്‍ക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന് സ്വാതന്ത്ര കര്‍ഷക സംഘം

കാസര്‍കോട്: (www.kasargodvartha.com 07.10.2018) കേരളത്തിലെ കാസര്‍കോട് ജില്ല ഒഴികെ മറ്റുജില്ലകളില്‍ പ്രളയ ദുരന്തം കാരണം ബാങ്ക് കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ മഴ കാരണം വ്യാപകമായി കൃഷി നാശവും, മഹാളി രോഗം പടര്‍ന്ന് പിടിച്ചതിനാലും നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ധനസഹായം അനുവദിക്കണമെന്ന് സ്വാതന്ത്രകര്‍ഷക സംഘം ജില്ലാ സെക്രട്ടറിയേറ്റ് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ആക്ടിംഗ് പ്രസിഡണ്ട് സി.എ. അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് മരിക്കെ ഉദ്ഘാടനം ചെയ്തു.
എം.എസ് മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എ.എ. അബുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര, കേരള സര്‍ക്കാറുകളുടെ കര്‍ഷകദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്താനും തീരുമാനിച്ചു.

പഞ്ചായത്ത് - മുനിസിപ്പല്‍ കമ്മിറ്റികള്‍ പുന: സംഘടിപ്പിക്കാനും, ശാഖാ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. എം. കുഞ്ഞഹ് മ്മദ് പുഞ്ചാവി, എം അബ്ദുല്ല മുഗു, സി.എം.എ ഖാദര്‍ ഹാജി, സി.കെ.പി അഹ് മദ് കുഞ്ഞി, പി.എച്ച് അബ്ദുല്‍ ഹമീദ്, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ഹസ്സന്‍ നെക്കര, ഇ. അബൂബക്കര്‍ ഹാജി, കെ.എം. മൂസ ഹാജി, ബി.കെ. ഹംസ, ഇബ്രാഹിം പാലാട്ട്, ബി.സി.എ. റഹ് മാന്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, District, Bank, Farmers association demands allow Moratorium for Bank loans from Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?