ക്ഷേത്രത്തിലേക്ക് നേര്‍ച്ചയായി മുടി നീട്ടിവളര്‍ത്തിയ യുവാക്കളെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ചു; എസ്‌ഐയെ സ്ഥലം മാറ്റി
പാലക്കാട്: (www.kvartha.com 07.10.2018) ക്ഷേത്രത്തിലേക്ക് നേര്‍ച്ചയായി മുടി നീട്ടിവളര്‍ത്തിയ യുവാക്കളെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ച എസ്‌ഐയെ സ്ഥലം മാറ്റി. ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട സജ്ഞയ്, നിധീഷ് എന്നിവരാണ് മീനാക്ഷിപുരം എസ് ഐ ആര്‍ വിനോദിനെതിരെ പരാതിയുമായി ജില്ലാ പോലീസ് ചീഫിനെ സമീപിച്ചത്.
മീനാക്ഷിപുരത്തിനടുത്ത് മൂലത്തറയിലാണ് സംഭവം. യുവാക്കളുടെ പരാതിയെ തുടര്‍ന്ന് എ ആര്‍ ക്യാംപിലേക്കാണ് വിനോദിനെ സ്ഥലം മാറ്റിയത്. 48 മണിക്കൂറിനകം അന്വേഷിച്ച് റിപ്പര്‍ട്ട് നല്‍കാന്‍ ഡിവൈഎസ്പിക്ക് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി എസ്‌ഐ വിനോദ് തന്നെ രംഗത്തെത്തി. മുടി വെട്ടണമെന്ന് മാത്രമാണ് പറഞ്ഞിട്ടുളളൂവെന്നും മൊട്ടയടിക്കാന്‍ പറഞ്ഞിരുന്നില്ലെന്നുമാണ് എസ് ഐയുടെ വിശദീകരണം.
Keywords: Kerala, palakkad, News, Temple, Religion, Police, Punishment, Pilgrimages' hair cut by police: Punishment transfer for SI

Powered by Info News For You

Comments
Post a Comment