വയലാറിന്റെ വരികളില്‍ നിറഞ്ഞത് ജനങ്ങളെ ഒന്നായി കാണണമെന്ന സന്ദേശം: സി രാധാകൃഷണന്‍
ചേര്‍ത്തല: (www.kasargodvartha.com 28.10.2018) ജാതിയുടെ മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലി ഭരണ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നവരുടെ ശ്രമം ജനാധിപത്യത്തെ അസ്ഥികൂടമാക്കാനാണെന്ന് സാഹിത്യാകാരന്‍ സി. രാധാകൃഷ്ണന്‍. വയലാര്‍ രാമവര്‍മയുടെ 43-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രാഘവപറമ്പില്‍ പുരോഗമന കാലാസാഹിത്യ സംഘവും ഇപ്റ്റയും യുവകലാസാഹിതിയും ചേര്‍ന്ന് നടത്തിയ വയലാര്‍ രാമവര്‍മ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യന് പുരോഗതിയുണ്ടാകുന്നത് സംസ്‌കാരത്തിലൂടെയാണ്. എഴുതിയവരും വായിച്ചവരും പകര്‍ന്ന് നല്‍കിയ സംസ്‌കാരമാണ് നമ്മളെ ഇതുവരെ നയിച്ചത്. ഇത് പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കണം. മനുഷ്യനെ ഒന്നാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സംഘടനകള്‍ക്ക് കഴിയണം. ഇത് വര്‍ഗീയ ചേരിതിരിവുകള്‍ ഇല്ലാതാക്കും. ലോകം മാറിയെങ്കിലും ഭരണാധികാരികളുടെ മനോഭാവത്തില്‍ മാറ്റമുണ്ടായിട്ടില്ല. വയലാറിന്റെ വരികള്‍ ജനങ്ങളെ ഉണര്‍ത്തി. മനുഷ്യനെ ഒന്നായി കാണണമെന്ന ആഗ്രഹമാണ് വയലാറിന്റെ വരികളില്‍ നിറഞ്ഞ് നിന്നിരുന്നത്. മഹത്തായ ഈ വരികളെ മറന്ന് സമൂഹത്തില്‍ ജാതിമത സ്പര്‍ദ വളര്‍ത്തി വോട്ടുതട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി.ജി ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരം ജയന്‍ ചേര്‍ത്തല, ഡോ. പള്ളിപ്പുറം മുരളി, രാജീവ് ആലുങ്കല്‍, പി.എസ് സുഗന്ധപ്പന്‍, എന്‍.കെ സുരേന്ദ്രന്‍, ഗീത തുറവൂര്‍, പി. നളിനപ്രഭ എന്നിവര്‍ പ്രസംഗിച്ചു. കവി സമ്മേളനത്തിന്റെ ഉദ്ഘാടനം ഡോ. സി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. സമൂഹത്തെ ആര്യവല്‍ക്കരണത്തിലേക്ക് തിരിച്ച് നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആദ്ദേഹം പറഞ്ഞു. വിദ്വാന്‍ കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി.എസ് കുമാരി വിജയ, മാലൂര്‍ ശ്രീധരന്‍, വെട്ടയ്ക്കല്‍ മജീദ്, പൂച്ചാക്കല്‍ ഷാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 50 ഓളം കവികള്‍ കവിതകള്‍ അവതരിപ്പിച്ചു. സ്മൃതി മണ്ഡപത്തില്‍ വയലാറിന്റെ പത്‌നി ഭാരതി തമ്പുരാട്ടി, മക്കളായ ശരത്ചന്ദ്രവര്‍മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവരും കുടുംബാംഗങ്ങളും എ.എം ആരീഫ് എം.എല്‍.എ, മുന്‍ എം.പി സി.എസ് സുജാത, സി.പി.എം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി എം.കെ ജിനദേവ്, കെ. രാഘവന്‍, രാജീവ് ആലുങ്കല്‍ എന്നിവരടക്കം നിരവധി പേര്‍ പുഷ്പാര്‍ച്ചന നടത്തി.
Keywords: Kerala, news, Top-Headlines, C Radhakrishnan about Vayalar Ramavarma
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment