വീട്ടുപറമ്പില്‍ നിന്നും വിരണ്ടോടിയ പോത്ത് ഭീതിപരത്തി; ഒടുവില്‍ ട്രെയിനിനു മുന്നില്‍ വീണ് ചത്തു

നീലേശ്വരം: (www.kasargodvartha.com 08.10.2018) വീട്ടുപറമ്പില്‍ നിന്നും വിരണ്ടോടിയ പോത്ത് നഗരത്തില്‍ ഭീതിപരത്തി. ഒടുവില്‍ ട്രെയിനിനു മുന്നില്‍ വീണ് ചത്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. കോട്ടപ്പുറം ഫാറൂഖ് നഗറിലെ ഇ പി മജീദിന്റെ വീട്ടു പറമ്പില്‍ നിന്നുമാണ് പോത്ത് വിരണ്ടോടിയത്. തുടര്‍ന്ന് മണിക്കൂറുകളോളം പോത്ത് നഗരത്തില്‍ ഭീതിപരത്തി.

മന്ദംപുറം റോഡ് വഴി ദേശീയപാതയിലെ പെട്രോള്‍ പമ്പിനു സമീപവും ഇടവഴിയിലൂടെ തട്ടാച്ചേരിക്കു കയറി നീലേശ്വരം ബസ് സ്റ്റാന്‍ഡിലും പോത്ത് എത്തി. തളിയില്‍ ക്ഷേത്രത്തിനു സമീപത്തു കൂടി ഡോ. കെ.സി.കെ രാജ ക്ലിനിക്കിന് എതിര്‍വശത്ത് നീലേശ്വരം റോട്ടറി ക്ലബ്ബും നഗരസഭയും ചേര്‍ന്നു സജ്ജീകരിച്ച പാര്‍ക്കിങ് ഗ്രൗണ്ടിലെ ചെളിയില്‍ കിടന്ന സമയത്ത് വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി വലവിരിച്ച് പിടികൂടാന്‍ ശ്രമിച്ചു.

എന്നാല്‍ ഇതു കണ്ട പോത്ത് അവിടെ നിന്നും എഴുന്നേറ്റ് റോഡിലൂടെ കിഴക്കന്‍കൊഴുവല്‍ മന്നന്‍പുറത്തുകാവിനു സമീപം വഴി കൊഴുന്തിലിലേക്കു കയറി റെയില്‍വേ ട്രാക്കിലൂടെ ഓടുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ആള്‍ക്കൂട്ടവും പിന്നാലെ ഓടി. എല്ലാവരെയും വെട്ടിച്ചു കുതിച്ചോടിയ പോത്ത് മൂലപ്പള്ളി എഎല്‍പി സ്‌കൂളിനു സമീപമെത്തിയപ്പോഴേക്കും മംഗളൂരുവിലേക്കുള്ള ചെന്നൈ മെയില്‍ ട്രെയിനിനു മുന്നില്‍പെട്ട് ചാവുകയായിരുന്നു. എഞ്ചിനു മുന്നില്‍ കുടുങ്ങിയ പോത്തുമായി കുറച്ചുദൂരം ഓടിയ ട്രെയിന്‍ 20 മിനിറ്റോളം ഇവിടെ നിര്‍ത്തിയിട്ടു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Train, Buffalo makes scare
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?