കാസര്‍കോട് എലിക്കോട്ടുകയയില്‍ ഇറങ്ങിയത് പുലിതന്നെ; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 26.10.2018) രാജപുരം പുഞ്ചക്കര എലിക്കോട്ടുകയയില്‍ ഇറങ്ങിയത് പുലി തന്നെയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് പുഞ്ചക്കര എലിക്കോട്ടുകയ കോളനിക്കു സമീപം പുലിയെ കണ്ടതായി നാട്ടുകാര്‍ പരാതിപ്പെട്ടത്. വിവരമറിഞ്ഞ് രാജപുരം എസ് ഐ എം ഷീജു, വനംവകുപ്പ് പനത്തടി സെക്ഷന്‍ ഓഫീസര്‍ കെ പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ പുലിയെ കണ്ടെത്താനായില്ല.

വ്യാഴാഴ്ച കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ സുധീരന്‍ നേരോത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളും കണ്ടെത്തിയിട്ടുണ്ട്. സമീപ സ്ഥലമായ ഓണിയില്‍ നേരത്തെ പുള്ളിപ്പുലി കെണിയില്‍ വീണ് ചത്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും നാട്ടുകാരുടെ ഭീതിയിലാഴ്ത്തി പുലി ഇറങ്ങിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Leopard, Top-Headlines, Rajapuram, Leopard in Kasaragod Elikkottukaya
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?