ബിജെപിയുടേത് കേരളസമൂഹത്തിന് എതിരായ നിലപാട്: മുഖ്യമന്ത്രി
തിരുവനന്തപുരം: (www.kvartha.com 22.10.2018) കേരളത്തിലെ ബി ജെ പി നേതാക്കള്‍ കേരളസമൂഹത്തിന് എതിരായ വിരുദ്ധമായ നിലപാടാണ് സ്വികരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. മഹാപ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് നാടിനെ തിരികെ പിടിച്ചേ മതിയാവൂ.
കേരളം രക്ഷപ്പെടരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം അത്യന്തം അപലപനീയമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.യു എ ഇ സന്ദര്‍ശനം വന്‍ വിജയമാണ്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് രണ്ടു കൈയ്യുമയച്ചു സഹായിക്കാന്‍ തയ്യാറാണെന്ന് പ്രവാസി സമൂഹവും യുഎഇ ഭരണകൂടവും വ്യക്തമാക്കി. അവരുടെ സ്‌നേഹവായ്പുകള്‍ വളരെ വലുതാണ്. വലിയ തുക അവിടെ നിന്ന് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ഭവന നിര്‍മാണമടക്കമുള്ള കാര്യങ്ങളില്‍ അകമഴിഞ്ഞ് സഹകരിക്കാന്‍ തയ്യാറാണെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്. കേരളം ഒരിക്കലും കഷ്ടപ്പെടാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നാണ്അവര്‍ അറിയിച്ചത്. സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപത്തിനായി സന്നദ്ധതയും ലഭിച്ചു. ഇതിനായി ഉന്നതതല സംഘം ഉടന്‍ എത്തും. ഡി പി വേള്‍ഡും വിവിധ പദ്ധതികളില്‍ നിക്ഷേപം ഇറക്കും.
മലയാളി സംരഭകര്‍ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകും. ആയിരക്കണക്കിനാളുകളാണ് താന്‍ പങ്കെടുത്ത പരിപാടികളില്‍ കേരളത്തിന് പിന്തുണയുമായി എത്തിയത്.കേരളത്തെ തകര്‍ക്കാനോ തളര്‍ത്താനോ ആരെയും അനുവദിക്കില്ല എന്ന വികാരമാണ് എല്ലായിടത്തും ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Keywords: Pinarayi Vijayan talks against central government policy on foreign financial support, Thiruvananthapuram, News, Press meet, Criticism, Politics, BJP, Kerala.
Powered by Info News For You

Comments
Post a Comment