ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കോലഞ്ചേരി: (www.kvartha.com 27.10.2018) ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ്ങ് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലാണ് സംഭവം. പട്ടിമറ്റം കുമ്മനോട് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ അറയ്ക്കപ്പടി എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഗോഗുല്‍ ഗോപി (ഇടുക്കി)ബ്ലസന്‍ ജോസ് (തൃശൂര്‍) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 8.50 ഓടെയാണ് സംഭവം.

ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ വൈകീട്ട് അഞ്ചരയോടെയാണ് ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ പോയത്. തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഹോസ്റ്റലിലെ മറ്റ് സഹപാഠികള്‍ അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നാട്ടുകാരെയും നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. പട്ടിമറ്റം ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Ernakulam, Drowned, Dead, Students, News, Kolanchery, Engineering students drowned to death in pond


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?