ഉച്ചയ്ക്ക് ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ രാത്രിയോടെ തിരിച്ചെത്തി
ഹൈദരാബാദ് : (www.kvartha.com 12.10.2018) തെലങ്കാനയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയമായിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ പത്മിനി റെഡ്ഡി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പത്മിനി റെഡ്ഡി കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയത്. ഇതിന് മാധ്യമങ്ങള്‍ ഏറെ പ്രാധാന്യവും നല്‍കിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ ഇവര്‍ കോണ്‍ഗ്രസില്‍ തിരികെ എത്തി.
വിഭജനത്തിനു മുന്‍പുള്ള ആന്ധ്രപ്രദേശില്‍ ഉപമുഖ്യമന്ത്രിപദം വഹിച്ചിട്ടുള്ള സി. ദാമോദര്‍ രാജനരംസിംഹയുടെ ഭാര്യയാണ് പത്മിനി റെഡ്ഡി. നിലവില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടന പത്രിക തയാറാക്കുന്ന സമിതിയുടെ അധ്യക്ഷനാണ് ദാമോദര്‍ രാജനരംസിംഹ. മുതിര്‍ന്ന നേതാവായ ദാമോദര്‍ രാജനരംസിംഹയുടെ ഭാര്യ ബിജെപി പാളയത്തില്‍ പോയത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു.
അതേസമയം, പാര്‍ട്ടിയിലേക്കുള്ള പത്മിനി റെഡ്ഡിയുടെ വരവ് ബിജെപി ആഘോഷമാക്കി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ആര്‍. ലക്ഷ്മണ്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വി. മുരളിധര്‍ റാവു എന്നിവരുടെ സാന്നിധ്യത്തിലാണ് പത്മിനി റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്മിനി റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നുവെന്നു പ്രഖ്യാപിച്ച്, ചടങ്ങിന്റെ ചിത്രങ്ങളുള്‍പ്പെടെ വി. മുരളിധര്‍ റാവു ട്വീറ്റു ചെയ്തു.
താക്കോല്‍ സ്ഥാനങ്ങളില്‍ സ്ത്രീകളെ നിയോഗിച്ചും മറ്റും സ്ത്രീ ശാക്തീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന പരിശ്രമങ്ങളില്‍ ആകൃഷ്ടയായാണ് പത്മിനി റെഡ്ഡി ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ആര്‍. ലക്ഷ്മണ്‍ അവകാശപ്പെട്ടു.
മേഡക് മേഖലയില്‍ പത്മിനി റെഡ്ഡി നടത്തിയിട്ടുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളും പ്രത്യേകിച്ചു അവിടുത്തെ സ്ത്രീകള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് മികച്ച പ്രതിച്ഛായ നല്‍കിയിട്ടുണ്ടെന്നും, പത്മിനി റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ബിജെപിയുടെ അവകാശവാദങ്ങള്‍ക്ക് മണിക്കൂറുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളു. രാത്രിയോടെ തന്നെ പത്മിനി റെഡ്ഡി കോണ്‍ഗ്രസ് പാളയത്തില്‍ മടങ്ങിയെത്തി. കോണ്‍ഗ്രസ് വിടാനുള്ള തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിച്ചുവെന്നു തിരിച്ചറിഞ്ഞാണ് മടങ്ങിയെത്താന്‍ തീരുമാനിച്ചതെന്ന് അവര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിലേക്കുള്ള പത്മിനി റെഡ്ഡിയുടെ മടക്കവാര്‍ത്തയറിഞ്ഞ ബിജെപി, അവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നു പ്രതികരിച്ചു. 'വിദ്യാസമ്പന്നയായ സ്ത്രീയാണ് പത്മിനി റെഡ്ഡി. സ്ത്രീ ശാക്തീകരണത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ബിജെപിയില്‍ ചേരാന്‍ പത്മിനി റെഡ്ഡി സന്നദ്ധത അറിയിച്ചപ്പോള്‍ ഭര്‍ത്താവിന്റെ അനുമതി വാങ്ങി വരാന്‍ പാര്‍ട്ടിക്ക് ആവശ്യപ്പെടാനാകുമായിരുന്നില്ല.
പത്മിനി റെഡ്ഡിയുടെ തീരുമാനത്തെ പാര്‍ട്ടി ബഹുമാനിക്കുന്നു. സ്ത്രീകളോടു ബിജെപിക്കുള്ള ബഹുമാനത്തിന്റെ ഉദാഹരണമാണിത്' എന്ന് ബിജെപി സംസ്ഥാന വക്താവ് കൃഷ്ണസാഗര്‍ റാവു ട്വിറ്ററില്‍ കുറിച്ചു.
അതേസമയം തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനത്ത്, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്റെ ഭാര്യ ബിജെപി പാളയത്തിലേക്കു പോയതില്‍ ആശങ്കയിലായിരുന്ന കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതായി പത്മിനി റെഡ്ഡിയുടെ മടങ്ങിവരവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Telangana Congress leader’s wife joins BJP, returns within 10 hours, News, Politics, Congress, BJP, Election, Trending, Humor, National.

Powered by Info News For You

Comments
Post a Comment