വിദ്യാര്‍ത്ഥിക്ക് നിര്‍ബന്ധിച്ചു കഞ്ചാവ് നല്‍കിയ യുവാവ് ഉദുമയില്‍ അറസ്റ്റില്‍


ഉദുമ: പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി  നിര്‍ബന്ധിച്ച്  കഞ്ചാവ് നല്‍കിയ നല്‍കിയ സംഭവത്തില്‍ യുവാവിനെ ബേക്കല്‍ എസ്.ഐ. കെ.പി. വിനോദ് കുമാര്‍ ഉദുമയില്‍ വെച്ച്  അറസ്റ്റ് ചെയ്തു. 
എരോല്‍ ഇ.പി.ഹൗസിലെ മൂസയുടെ മകന്‍ പി.എം സാന്‍ഫര്‍ (20) ആണ് അറസ്റ്റിലായത് .
കോട്ടിക്കുളം സ്വദേശിയായ വിദ്യാര്‍ത്ഥിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് നിര്‍ബന്ധിപ്പിച്ച് കഞ്ചാവ് ബീഡി വലിപ്പിക്കാന്‍ ശ്രമിച്ചത്.
നിനക്ക് ഇനിയും വലിക്കണ്ടേ, കഞ്ചാവ് ഫ്രീയായി നല്‍കാമെന്നും കഞ്ചാവ് നിന്റെ കൂട്ടുകാര്‍ക്ക് വില്‍പന നടത്തി പണം എന്നെ ഏല്‍പ്പിച്ചാല്‍ മതിയെന്നും പറഞ്ഞ് ഏല്‍പ്പിക്കുമ്പോള്‍  വിദ്യാര്‍ത്ഥി എതിര്‍ത്തതിനാല്‍ കവിളില്‍ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
പ്രതിയെ  വൈകുന്നേരം  കോടതിയില്‍ ഹാജരാക്കി.
ഉദുമയിലും പരിസരങ്ങളിലും വ്യാപകമായി കഞ്ചാവ് വില്‍പ്പന നടന്നു വരികയാണ്. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാണ് ഏജന്റുമാര്‍ കഞ്ചാവ് കച്ചവടം നടത്തുന്നത്.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?