കാറില്‍ ചാക്കിലാക്കി കടത്തുകയായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പാന്‍ ഉത്പന്നങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍
നീലേശ്വരം: (www.kasargodvartha.com 03.10.2018) കാറില്‍ ചാക്കിലാക്കി കടത്തുകയായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പാന്‍ ഉത്പന്നങ്ങളുമായി രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ കാപ്പാട്ട് പാറപ്പുറത്തെ പി അക്ബര്‍ (50), പയ്യന്നൂര്‍ പെരിങ്ങോത്തെ ടി കെ കൃഷ്ണന്‍ (60) എന്നിവരെയാണ് നീലേശ്വരം എസ് ഐ എം വി ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ദേശീയപാതയിലെ മാര്‍ക്കറ്റ് കവലയില്‍ വെച്ച് വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഘം പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഇവരുടെ കാര്‍ പോലീസ് പിന്തുടരുകയും നീലേശ്വരം പോലീസ് സ്റ്റേഷന് സമീപത്തുവെച്ച് പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഹാന്‍സ്, പാന്‍പരാഗ്, മധു, ചൈനി ഖൈനി തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.കെ രജീഷ്, ടി.വി സുധീഷ്, കെ ഗീരീഷ്, കെ അബൂബക്കര്‍, വി.കെ സുരേഷ്, ഹോംഗാര്‍ഡ് കെ ദാമോദരന്‍, പവിത്രന്‍ മടിക്കൈ എന്നിവരും പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Neeleswaram,2 arrested with Panmasala
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Neeleswaram,2 arrested with Panmasala
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment