ഭര്‍ത്താവിനെ ടിക്കറ്റെടുക്കാന്‍ പറഞ്ഞയച്ച ശേഷം പിറകെ മകളോടൊപ്പം വരികയായിരുന്ന അറബി അധ്യാപിക ട്രെയിന്‍ തട്ടി മരിച്ചു

മലപ്പുറം: (www.kvartha.com 19.10.2018) ഭര്‍ത്താവിനെ ടിക്കറ്റെടുക്കാന്‍ പറഞ്ഞയച്ച ശേഷം പിറകെ മകളോടൊപ്പം വരികയായിരുന്ന അറബി അധ്യാപിക ട്രെയിന്‍ തട്ടി മരിച്ചു. ഏലംകുളം കുന്നക്കാവിലെ നടുവക്കാട്ടില്‍ കുഞ്ഞലവിയുടെ മകള്‍ എന്‍ ജമീല ടീച്ചര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പയ്യോളി റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം.
 Malappuram, Kerala, News, Obituary, Train Accident, Teacher, N Jameela, Arabic Teacher, Arabic Teacher died after train hits

ജനശതാബ്ദി ട്രെയിനാണ് അധ്യാപികയെ ഇടിച്ചത്. പയ്യോളിയിലെ ബന്ധുവീട്ടില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോവാനായി എക്സിക്യൂട്ടീവ് എക്സ്പ്രെസ് ട്രെയിനില്‍ കയറാനായി പോവുന്നതിനിടെയാണ് അപകടമുണ്ടായത്. ഭര്‍ത്താവ് നെല്ലായി വില്ലേജ് ഓഫീസര്‍ ബാവയെ ടിക്കറ്റെടുക്കാന്‍ പറഞ്ഞയച്ച ശേഷം മകളെയും കൂട്ടി വരികയായിരുന്നു ജമീല. ഇതിനിടെയാണ് ട്രെയിന്‍ ഇടിച്ചത്. ഉടന്‍ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മക്കള്‍: മുഹമ്മദ് റാഷിദ് (സൗദി), ഡോ. ഹബീബ, അനീക്ക (വിദ്യാര്‍ത്ഥി).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, Kerala, News, Obituary, Train Accident, Teacher, N Jameela, Arabic Teacher, Arabic Teacher died after train hits


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?