ജോര്‍ജ് പിന്നെയും ജയിലിലെത്തി, ഫ്രാങ്കോയെ കാണാന്‍; ഒരു സ്ത്രീയുടെ വാക്കു കേട്ട് ഒരായിരം സ്ത്രീകളുടെ കണ്ണീരു വീഴ്ത്താന്‍ ഇടയാവരുതെന്ന കുത്തുവാക്കും
പാലാ: (www.kvartha.com 06.10.2018) സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജലന്ധര്‍ രൂപതയുടെ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണുവാന്‍ വീണ്ടും പി.സി.ജോര്‍ജ് . ഫ്രാങ്കോ നൂറ് ശതമാനം നിരപരാധിയെന്ന് ജോര്‍ജ്. സ്ത്രീ സംരക്ഷണം എന്നത് സ്ത്രീകളെ സംരക്ഷിക്കാനുള്ളതാവണമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 തിനാണ് പി.സി.എത്തിയത്. 15 മിനിട്ടോളം ജയിലിനുള്ളില്‍ ചിലവഴിച്ച ശേഷം പുറത്തേക്ക് വന്നു. രണ്ടാം തവണയും ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ച
കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ 100 ശതമാനം നിരപരാധിയായ അദ്ദേഹത്തിന് സങ്കടം തോന്നേണ്ട എന്നു കരുതിയാണെന്നായിരുന്നു മറുപടി.
സ്ത്രീ സംരക്ഷണ നിയമങ്ങള്‍ വേണം, പക്ഷേ അത് സ്ത്രീകളെ സംരക്ഷിക്കാനുള്ളതാവണം. ഒരു സ്ത്രീയുടെ വാക്കു കേട്ട് ഒരായിരം സ്ത്രീകളുടെ കണ്ണീരു വീഴ്ത്താന്‍ ഇടയാവരുത്. പോലീസിന്റെ കൈവശം തെളിവുണ്ടല്ലോ എന്ന ചോദ്യത്തിന് തെളിവുണ്ടാക്കുവാന്‍ കേരള പോലീസ് മിടുക്കരാണെന്ന് ഉത്തരം. ജയിലില്‍ കിടക്കുന്ന ആളുടെ തലയിലെ മുടി മുറിച്ചുകൊണ്ടുപോയാലും തെളിവല്ലേയെന്നും പി.സി. പറഞ്ഞു.
താന്‍ വര്‍ഗീയ വാദിയൊന്നുമല്ല, മതേതരന്‍ തന്നെയാണ്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ ഒമ്പതിന് എരുമേലിയില്‍ രാവിലെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹൈന്ദവര്‍ക്ക് വേണ്ടി സര്‍വമത പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: P C George Visits Bishop Franko Mulakkal At Pala Sub Jail, Women, Protection, News, Media, Police, Jail, Religion, Kerala, Trending.
Powered by Info News For You

Comments
Post a Comment