ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധം കടുപ്പിച്ച് ബിജെപി; ലോങ് മാര്‍ച്ച് നടത്തും

കൊച്ചി: (www.kvartha.com 08.10.2018) ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധം കടുപ്പിച്ച് ബിജെപി. എന്‍ഡിഎയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള അറിയിച്ചു. ഒക്ടോബര്‍ 10ന് തുടങ്ങുന്ന മാര്‍ച്ച് 15ന് സെക്രട്ടേറിയറ്റില്‍ അവസാനിക്കും. ശബരിമല സംരക്ഷണ യാത്രയെന്ന പേരില്‍ സംഘടിപ്പിക്കുന്ന മാര്‍ച്ച് അയ്യപ്പന്റെ ജന്മസ്ഥാനത്തുനിന്നായിരിക്കും തുടങ്ങുന്നത്.

ശബരിമല വിഷയത്തിലെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഹിന്ദു മത വിശ്വാസികളെ ഭിന്നിപ്പിച്ചതായി ശ്രീധരന്‍ പിള്ള ആരോപിച്ചു. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും ഹിന്ദുക്കളെ പല തട്ടിലാക്കിക്കൊണ്ടുള്ള അടിച്ചമര്‍ത്തല്‍ രാഷ്ട്രീയമാണു മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിലൂടെ ശബരിമലയെ തകര്‍ക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നു ബിജെപിയും എന്‍ഡിഎയും ആവശ്യപ്പെടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

NDA will conduct long march for Sabarimala, Kochi, News, Trending, Religion, BJP, RSS, Sabarimala Temple, Allegation, Secretariat, March, Kerala

ശബരിമലയെ ഇല്ലാതാക്കുന്നതിനു സിപിഎം കോടതി വിധിയെ ഉപയോഗിക്കുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. വിശ്വാസികളുടെ സമരത്തെ പോലീസിനെ ഉപയോഗിച്ചു നേരിടുന്നു. പ്രശ്‌നപരിഹാരത്തിനായി പോംവഴി ആരായാതെ എതിര്‍ക്കുന്നവരെ ശത്രുക്കളായി കാണുന്നതാണു സര്‍ക്കാര്‍ നിലപാടെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: NDA will conduct long march for Sabarimala, Kochi, News, Trending, Religion, BJP, RSS, Sabarimala Temple, Allegation, Secretariat, March, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?