കോടികളുടെ നിക്ഷേപ തട്ടിപ്പ്; സിഗ്സിനെതിരെ വീണ്ടും കേസ്
പരപ്പ: (www.kasargodvartha.com 06.10.2018) കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സിഗ്സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസിനെതിരെ വീണ്ടും പോലീസ് കേസ്. പുതുക്കൈ ചേടീറോഡിലെ ബാലകൃഷ്ണന്റെ ഭാര്യ സി എം കല്യാണിയുടെ പരാതിയില്‍ സിഗ്സിലെ മാനേജര്‍ സുകുമാരന്‍, ഡയറക്ടര്‍മാരായ കോട്ടയം സ്വദേശികളായ രാജീവ് മേലത്ത്, വൃന്ദരാജേഷ്, തളിപ്പറമ്പ് സ്വദേശികളായ കമലാക്ഷന്‍, സുരേഷ്ബാബു, പരവനടുക്കം സ്വദേശി കുഞ്ഞിച്ചന്തു, മേഴ്സി പി ജോയി, കാലിച്ചാനടുക്കത്തെ പത്മനാഭന്‍, രാവണേശ്വരത്തെ ആണ്ടി എന്നിവര്‍ക്കെതിരെ കേസെടുത്തത്.
പുതുക്കൈയിലെ പവിത്രന്‍ നമ്പ്യാര്‍, പുതുക്കൈയിലെ സുനിത, ഭര്‍ത്താവ് ശേഖരന്‍, പുതുക്കൈയിലെ തന്നെ പത്മനാഭന്‍, കളക്ഷന്‍ ഏജന്റുമാരായ പടന്നക്കാട് സ്വദേശിനി ഉമാവതി, ചേടീറോഡിലെ പ്രസന്ന തുടങ്ങി നിരവധി നിക്ഷേപകരുടെയും ഏജന്റുമാരുടെയും പരാതിയില്‍ നേരത്തെയും ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ ഹൊസ്ദുര്‍ഗ്, നീലേശ്വരം, തളിപ്പറമ്പ് തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുഞ്ഞിച്ചന്തുവും സുരേഷ്ബാബുവും മറ്റൊരു തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ഇതിനിടെ മൂന്ന് മാസം മുമ്പ് പൂട്ടിക്കിടക്കുന്ന സിഗ്സിന്റെ നീലേശ്വരം ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലെ സിറ്റി സെന്റര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ശാഖയുടെ പൂട്ട് തകര്‍ത്ത് റെയ്ഡ് നടത്തി നിക്ഷേപം സംബന്ധിച്ച് നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഏജന്റുമാരായ യുവതികളെ ഉപയോഗിച്ചാണ് ഇവര്‍ പലരില്‍ നിന്നുമായി ലക്ഷക്കണക്കിന് രൂപ സ്ഥാപനത്തില്‍ നിക്ഷേപിച്ചത്. എന്നാല്‍ ഏജന്റുമാരെ സിഗ്സിന്റെ നടത്തിപ്പുകാര്‍ തന്ത്രപൂര്‍വ്വം വഞ്ചിക്കുകയായിരുന്നു. ഇവര്‍ക്ക് നീലേശ്വരം, പേരാവൂര്‍, തളിപ്പറമ്പ്, പരപ്പ, പെര്‍ള, പൂത്തൂര്‍ എന്നീ നിരവധി സ്ഥലങ്ങളിലും ശാഖകളുണ്ടായിരുന്നു. ഇവിടങ്ങളിലെല്ലാം കോടികളുടെ വെട്ടിപ്പാണ് നടത്തിയത്.
ജില്ലയിലുടനീളം നൂറുകണക്കിനാളുകളാണ് സിഗ്സിന്റെ ശാഖകളില്‍ പണം നിക്ഷേപിക്കുകയും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തുകയും ചെയ്തത്. ഈ തുക ഉപയോഗിച്ച് സംസ്ഥാനത്തിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നായിരുന്നു സിഗ്സിന്റെ ഡയറക്ടര്‍മാര്‍ ഏജന്റുമാരെ ധരിപ്പിച്ചിരുന്നത്. ജില്ലയില്‍ മാത്രം 250ലേറെ ഏജന്റുമാരാണ് നിക്ഷേപം സ്വീകരിക്കാനായി ഉണ്ടായിരുന്നത്.
ജൂണ്‍ 26ന് സിഗ്സിന്റെ ഡയറക്ടര്‍മാര്‍ കോടികള്‍ വെട്ടിച്ചതായി മലബാര്‍ വാര്‍ത്ത പുറത്തുകൊണ്ടുവന്നതോടെയാണ് വന്‍ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, parappa, case, Police, Cheating; Case against Sigs
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment