വീടിന്റെ ഗ്രില്‍സ് തകര്‍ത്ത് മോഷണം; പത്തര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു

അജാനൂര്‍: (www.kasargodvartha.com 22.10.2018) അതിഞ്ഞാലില്‍ വീടിന്റെ ഗ്രില്‍സും വാതിലും തകര്‍ത്ത് പത്തര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. അത്തിക്കാടത്ത് കുഞ്ഞബ്ദുല്ലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ച നടക്കുമ്പോള്‍ വീട്ടില്‍ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്‍സും വാതിലും തകര്‍ത്ത് അകത്തു കടന്ന് ഒന്നാംനിലയിലെ മുറിയിലുണ്ടായിരുന്ന അലമാരയില്‍ നിന്നാണ് മാല, പാദസരം, മോതിരം എന്നിവ മോഷ്ടിച്ചത്.

അലമാര പൂട്ടിയിരുന്നില്ല. തലശേരിയില്‍ പോയിരുന്ന അബ്ദുല്ലയുടെ മകന്‍ പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് വാതിലുകള്‍ തകര്‍ത്തതായി കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. ഉടന്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Robbery, Crime, Ajanur, Robbery in House at Athinhal
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?