ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൊടിമരം മാറ്റണ്ട, രണ്ട് കീഴ്ശാന്തിമാര്‍ക്ക് ബ്രഹ്മചര്യം വേണം

ഗുരുവായൂര്‍: (www.kvartha.com 03.10.2018) ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണകൊടിമരം മാറ്റേണ്ടതില്ലെന്ന് അഷ്ടമംഗല പ്രശ്‌നത്തില്‍ തെളിഞ്ഞു. നേരത്തെ നടത്തിയ അഷ്ടമംഗല പ്രശ്‌നത്തില്‍ കൊടിമരത്തിന് ജീര്‍ണതകളുണ്ടെന്ന് പ്രശ്‌ന ചിന്തയുണ്ടായിരുന്നു. എന്നാല്‍ പ്രതിഷ്ഠാസമയത്ത് വന്ന വ്യത്യാസം മാത്രമാണിതെന്ന് പ്രധാന ദേവജ്ഞന്‍ കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട് പറഞ്ഞു.

കൊടിമരത്തിന്റെ അടിയും മുകളും മാത്രമാണ് വ്യത്യാസമുള്ളത്. ഇത് ജീവോധ്വാസം അടക്കമുള്ള നവീകരണ കലശങ്ങള്‍ നടക്കുമ്പോള്‍ മാറ്റിയാല്‍ മതി . സൃഷ്ടിയിലെ പദവിന്യാസം സ്ഥാപിച്ച കാലത്തെ ന്യൂനതയാണ് . ഉല്‍പത്തി ദോഷം കാര്യമാക്കേണ്ടതില്ല. ശാന്തിയേറ്റ രണ്ട് കീഴ്ശാന്തിക്കാര്‍ക്ക് ബ്രഹ്മചര്യം വേണം. മേല്‍ശാന്തിയെ പോലെ ക്ഷേത്രത്തിനകത്ത് താമസിച്ച് പൂജാധികാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ദേവസ്വം സൗകര്യമൊരുക്കണം.

 Flag of Guruvayoor temple should not be replaced, Guruvayoor Temple, News, Religion, Dance, Drinking Water, Kerala

കഴകക്കാരില്‍ ചെറുപ്പക്കാര്‍ പിന്നോക്കം നില്‍ക്കുന്നു. മുതിര്‍ന്നവര്‍ ഇവരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണം. ദേവസ്വം അറിയാതെ ചില ജീവനക്കാര്‍ മാലയടക്കമുള്ളവ കച്ചവടം നടത്തുന്നുണ്ട്. നിത്യവും ഉത്സവം നടക്കുന്ന ക്ഷേത്രത്തില്‍ നൃത്തോത്സവത്തിനും അവസരമൊരുക്കണം . മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ സൗകര്യങ്ങള്‍ വേണം. നൃത്തം അവതരിപ്പിക്കാനെത്തുന്നവര്‍ക്ക് കുടിവെള്ളം പോലും ലഭ്യമാക്കാത്ത അവസ്ഥയുണ്ട്.

വരുന്ന ചെമ്പൈ സംഗീതോത്സവത്തിനു മുന്‍പ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം നവീകരിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ.ബി മോഹന്‍ദാസ് അറിയിച്ചു. ഇപ്പോഴത്തെ ഭരണസമിതിയെ ഭഗവാന്‍ നിയോഗിച്ചതാണ്. ഏത് കാലത്തും സത്‌പേരുണ്ടാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഈ ഭരണസമിതിയ്ക്കാവും . സമര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ല.

ആശുപത്രി കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ വേണം. മാലിന്യസംസ്‌കരണത്തിന് കൃത്യമായ പദ്ധതി ഉണ്ടാക്കണം. ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ഭക്ഷ്യ വിഷബാധയുണ്ടാകാതെ നോക്കണം. ദേവസ്വത്തിലെ മുന്‍ ഭരണസമിതി അംഗങ്ങള്‍, മേല്‍ശാന്തിമാര്‍, നാട്ടുകാര്‍ എന്നിവര്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കണം. തുടങ്ങിയ കാര്യങ്ങളാണ് അഷ്ടമംഗല പ്രശ്‌നത്തിന്റെ ഏഴാം ദിനത്തില്‍ ചിന്തിച്ചത്.

സ്ഫുടങ്ങളും അഷ്ടമംഗലവും ഒഴിവും നോക്കി. പത്ത് വര്‍ഷത്തിനുള്ളില്‍ ഉത്തരായനത്തിനു മുന്‍പായി താന്ത്രിക പരിഹാര ക്രിയകളും മൂന്ന് വര്‍ഷത്തിനുള്ളില്‍ വാസ്തുസംബന്ധമായ ദോഷങ്ങളും പരിഹരിക്കണം . ഏഴ് ദിവസത്തെ വിശദമായ പ്രശ്‌ന ചിന്തയ്ക്ക് ശേഷം അഷ്ടമംഗലപ്രശ്‌നം സമാപിച്ചതായി ജ്യോതിഷികള്‍ അറിയിച്ചു. പ്രശ്‌നചാര്‍ത്ത് അടുത്തദിവസം തന്നെ ദേവസ്വത്തിന് കൈമാറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Flag of Guruvayoor temple should not be replaced, Guruvayoor Temple, News, Religion, Dance, Drinking Water, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?