സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളി തമിഴ്‌നാട് സ്വദേശികളെ വഞ്ചിച്ചതായി പരാതി

ചെങ്ങന്നൂര്‍: (www.kvartha.com 07.10.2018) സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളി തമിഴ്‌നാട് സ്വദേശികളെ വഞ്ചിച്ചതായി പരാതി. ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശിയായ രാജേഷ് രാജന്‍ ആചാരിക്കെതിരെയാണ് തമിഴ്‌നാട് സ്വദേശികളായ യുവാക്കള്‍ പരാതി നല്‍കിയത്. സിംഗപ്പൂരിലെ ചാങ്കേ വിമാനത്താവളത്തില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നുറപ്പുനല്‍കിയായിരുന്നു കബളിപ്പിക്കല്‍.

ഏഴു യുവാക്കളില്‍ നിന്നായി 3,15,000 രൂപയാണ് തട്ടിയെടുത്തത്. കന്യാകുമാരി മരുതന്‍കോട് പോസ്റ്റ് ഓഫീസ് പരിധിയില്‍ താമസിക്കുന്ന കെ ചെല്ലന്റെ മകന്‍ സി ഷാജു (23), ആര്‍ രാജേഷ് (22), ആല്‍ബര്‍ട്ടിന്റെ മകന്‍ എ ബി ശിവാനന്ദ് (24), സുരേന്ദ്രന്റെ മകന്‍ എസ് കെ അരുണ്‍ ഗോകുല്‍ (23) ശെല്‍വരാജിന്റെ മകന്‍ ജെ ബാസ്റ്റ്യന്‍, വില്‍സന്റെ മകന്‍ നിഷാന്ത് (25), കൃസ്തുദാസിന്റെ മകന്‍ വിനീഷ് (23) എന്നിവരെയാണ് വഞ്ചിച്ചത്.

രാജേഷിനു കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നൂറിലധികം തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുണ്ട്. കേസില്‍ നിന്നും ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയും, തട്ടിപ്പുകള്‍ നടത്തുകയും ചെയ്യുന്ന രീതിയാണ് ഇയാള്‍ സ്വീകരിച്ചുവരുന്നത്. യുവാക്കളുടെ എസ് എസ് എല്‍ സി മുതല്‍ ബിടെക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഇയാളുടെ കയ്യിലാണ്. പണം വാങ്ങിയതിന്റെ തെളിവായി മുദ്രപത്രത്തില്‍ എഴുതി ഓരോരുത്തര്‍ക്കും നല്‍കുകയും ചെയ്യുന്നതോടെ വിശ്വാസം വര്‍ധിക്കുകയും ഇയാള്‍ക്ക് പണം നല്‍കുന്നതിനു ആളുകള്‍ കൂടുതല്‍ തയ്യാറായി മുന്നോട്ട് വരികയുമാണ് പതിവ്.

ഒരാളില്‍ നിന്നും മറ്റൊരാളിലേക്കെന്ന വിധത്തില്‍ ചെയിനായി പോകുന്ന രീതിയാണ് അവലംബിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ ഇയാള്‍ കുറച്ചു പേര്‍ക്ക് പണം മടക്കി കൊടുത്തിരുന്നതായി അറിയുന്നു. എന്നാല്‍ കൂടുതല്‍ പേര്‍ പുതിയ പരാതികളുമായി രംഗത്ത് വരികയാണ്. ഇടനിലക്കാര്‍ മുഖേനയാണ് തൊഴിലന്വേഷകരെ കണ്ടെത്തി അവരുമായി ബന്ധപ്പെടുന്നത്. ഇപ്പോള്‍ തട്ടിപ്പിനിരയായി തീര്‍ന്നവര്‍ മൂന്നു മാസം മുമ്പ് പണം കൊടുത്തവരാണ്. സമയപരിധി കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് ഇവിടെയെത്തിയത്.


Keywords: Kerala, Ernakulam, News, Singapore, Cheating, Tamilnadu, Job, Tamilnadu natives cheated by Keralite; Complaint lodged




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?