കുടുംബശ്രീ സ്‌നേഹിത കോളിംഗ് ബെല്‍ ആശ്രിതര്‍ക്ക് ദേളി എച്ച്.എന്‍.സി.ഹോസ്പിറ്റല്‍ മെഡിക്കല്‍ സ്റ്റാഫിന്റെ സൗജന്യ മരുന്ന് വിതരണം
കുടുംബശ്രീ സ്‌നേഹിത കോളിംഗ് ബെല്‍ ആശ്രിതര്‍ക്ക് ദേളി എച്ച്.എന്‍.സി.ഹോസ്പിറ്റല്‍ മെഡിക്കല്‍ സ്റ്റാഫിന്റെ സൗജന്യ മരുന്ന് വിതരണം ജനമൈത്രി പോലീസ് സി.ആര്‍.ഒ കെ പി വി രാജീവന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കറിനെ ഏല്‍പ്പിച്ചു .
ചെമ്മനാട് പഞ്ചായത്തില്‍ വീടുകളില്‍ ഒറ്റക്ക് താമസിക്കുന്നവര്‍ക്ക് എച്ച് എന്‍ സി ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ജനമൈത്രി പോലീസിന്റെയും കുടുമ്പശ്രീയുടെയും സഹകരണത്തോടെ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു നല്‍കിയ മരുന്നുകള്‍ സൗജന്യമായി നല്‍കിയ ഫാര്‍മസി സ്റ്റാഫിനെ ജനമൈത്രി പോലീസും കുടുമ്പശ്രീയും ഹോസ്പിറ്റല്‍ മാനേജ്‌മെന്റും അഭിനന്ദിച്ചു.
ചടങ്ങില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.അബൂബക്കര്‍ , അഡ്മിനിസ്‌ട്രേറ്റര്‍ അബൂ യാസര്‍, സി പി ഒ കലേഷ് ,ഡോ.അനു ആന്റോ , അബുല്‍ അമീന്‍, പ്രിയ വിശ്വനാഥന്‍ എന്നിവര്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment