ആവശ്യമുള്ളവര്‍ പോയാല്‍ പോരെ, ആരെയെങ്കിലും നിര്‍ബന്ധിച്ച് കയറ്റുന്നുണ്ടോ? കേരളത്തിലെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത് എന്തിനുവേണ്ടിയെന്ന് മനസിലാകുന്നില്ല: ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: (www.kvartha.com 10.10.2018) ശബരിമല പ്രതിഷേധക്കാര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത്. ആവശ്യമുള്ളവര്‍ മാത്രം ശബരിമലയില്‍ പോയാല്‍ പോരെയെന്നും ആരെയെങ്കിലും നിര്‍ബന്ധിച്ച് കയറ്റുന്നുണ്ടോ എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ചോദിച്ചു. കേരളത്തിലെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത് എന്തിനുവേണ്ടിയെന്ന് മനസിലാകുന്നില്ലെന്നും ശബരിമല വിധി മറികടക്കാന്‍ നിയമ നിര്‍മാണം ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന നിയമങ്ങള്‍ നിലനില്‍ക്കില്ല. ആഗ്രഹമുള്ളവര്‍ മാത്രം ശബരിമലയ്ക്ക് പോയാല്‍ മതി. ആരേയും നിര്‍ബന്ധിക്കുന്നില്ല. പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ പ്രതിഷേധിച്ചിട്ട് കാര്യമില്ല. അത് അവരുടെ അവകാശമാണ്. രേഖാ ശര്‍മ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ബിജെപി ഇടതുസര്‍ക്കാരിനെ ലക്ഷ്യമിട്ട് സമരം ശക്തമാക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് കേരളത്തിലെ ബിജെപി നേതാക്കളെ അലട്ടുന്നുണ്ട്. ബിജെപി ദേശീയ നേതൃത്വം തന്നെ ശബരിമല വിധിയോട് അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National Commission for Women, Sabarimala Temple, Sabarimala, News, National, NCW chairperson slams women’s protest over Sabarimala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?