വെറുതെ കളയുന്ന ചൂട് ഉപയോഗിച്ച് ഊര്‍ജം ഉല്പാദിപ്പിക്കാം; കണ്ടുപിടിത്തവുമായി അധ്യാപകന്‍

കോഴിക്കോട്:(www.kvartha.com 18/10/2018) ഒരു കിലോ അരി വേവിക്കുമ്പോള്‍ നഷ്ടപ്പെടുന്ന ചൂട് ഉപയോഗപ്പെടുത്തി ആയിരം ലിറ്റര്‍ വെള്ളമെങ്കിലും പമ്പ് ചെയ്യാം. മോട്ടോറും ഡീസല്‍ എഞ്ചിനും ഇല്ലാതെ. കൃഷിയിടം നനയ്ക്കാന്‍ നാല് കൊള്ളി വിറകേ വേണ്ടൂ. പാരലല്‍ കോളജ് അധ്യാപകനായ ഷണ്‍മുഖനുണ്ണിയുടെ കണ്ടെത്തലാണിത്. തെര്‍മ്മോ ഹൈഡ്രോ ഇലക്ട്രിക് എനര്‍ജിയിലൂടെ ചുരുങ്ങിയ ചെലവില്‍ വന്‍ തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്ന് അദ്ദേഹം തെളിയിക്കുന്നു.

ആരും ശ്രദ്ധിക്കാതെ പുറന്തള്ളപ്പെടുന്ന ചൂട് പിടിച്ചെടുത്ത് വെള്ളം ഉയരത്തിലെത്തിക്കും. ഈ വെള്ളം വീഴ്ത്തി ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉല്‍പാദിപ്പിക്കും. ഉപയോഗിച്ച വെളളം തന്നെ വീണ്ടും ഉപയോഗിക്കാമെന്നതാണ് സംവിധാനത്തിന്റെ മറ്റൊരു സവിശേഷത. വേണ്ടിവന്നാല്‍ മരുഭൂമിയിലും ഒരു വൈദ്യുതി നിലയമാകാമെന്നും ഷണ്‍മുഖനുണ്ണി പറഞ്ഞു. ഇതുവഴി ഡാമുകള്‍, മോട്ടോറുകള്‍, തെര്‍മ്മല്‍ പവര്‍ സ്‌റ്റേഷനുകള്‍ എന്നീ വലിയ സംവിധാനങ്ങളോട് വിട പറയുകയും ചെയ്യാം. ആശയം പങ്കുവെക്കുക മാത്രമല്ല, കോഴിക്കോട്ടെ യൂനിറ്റി കോളജില്‍ സംവിധാനം സ്ഥാപിച്ച് പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട് ഷണ്‍മുഖനുണ്ണി.

News, Kozhikode, Kerala, Technology, Energy can be generated with freezing heat; Shanmughanunni with discovery


ഒരു വീട്ടിലേക്കുള്ള സംവിധാനം ഉണ്ടാക്കാന്‍ 3,000 രൂപ മാത്രമേ ചെലവു വരൂ. അടുക്കളയിലെ പാചകത്തിനടക്കം രണ്ട് മുതല്‍ അഞ്ച് ശതമാനം വരെ ഊര്‍ജ്ജമേ ഉപയോഗപ്പെടുത്തുന്നുള്ളു. ബാക്കി അന്തരീക്ഷത്തിലേക്ക് പുറന്തള്ളുകയാണ്. ഓട്ടു കമ്പനികള്‍, സിമന്റ് ഫാക്ടറികള്‍, ഉരുക്ക് നിര്‍മ്മാണ ശാലകള്‍, റിഫൈനറികള്‍ എന്നിവയിലടക്കം കോടിക്കണക്കിന് കാലറി ചൂടാണ് ഉപയോഗപ്പെടുത്താതെ പുറന്തള്ളപ്പെടുന്നത്. ഇത് അന്തരീക്ഷതാപനം ഉള്‍പ്പെടെയുള്ള വന്‍പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമായിത്തീരുന്നു. മലിനീകരണത്തിനും പരിഹാരമാണ് തെര്‍മോ ഹൈഡാ ഇലക്ട്രിക്ക് എനര്‍ജി സിസ്റ്റം.

ലോ പ്രഷര്‍ സൃഷ്ടിക്കാന്‍ ഈ ഉപകരണം ഉപയോഗിക്കാം. ഹൈപ്രഷര്‍ ഉപയോഗിക്കുന്ന ഇടത്തൊക്കെ ലോ പ്രഷര്‍ ഉപയോഗിക്കാന്‍ പറ്റും. കടല്‍ ജല ശുദ്ധീകരണ രംഗത്ത് ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താം. സൂര്യപ്രകാശം നേരിട്ട് ഉപയോഗിച്ച് സോളാര്‍ പാനലുകളുടെ സഹായത്തോടെയും ഉപയോഗപ്പെടുത്താന്‍ പറ്റും. കപ്പലുകളിലും ബോട്ടുകളിലും ഈ സംവിധാനം എളുപ്പത്തില്‍ ഉപയോഗപ്പെടുത്താമെന്നും ഷണ്‍മുഖനുണ്ണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. ഇത്തരം പല കണ്ടുപിടിത്തങ്ങളും നേരത്തെയും നടത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ചേലേമ്പ്ര സ്വദേശിയാണ്. മുഹമ്മദ് അശ്‌റഫും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Technology, Energy can be generated with freezing heat; Shanmughanunni with discovery


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?