രണ്ടാമൂഴത്തിന് കോടതിയുടെ വിലക്ക്, കേസ് തീര്‍പ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുത്


കോഴിക്കോട്: എം.ടി.വാസുദേവന്‍ രണ്ടാമൂഴം സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്. തിരക്കഥാകൃത്തുകൂടിയായ എം.ടി നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോഴിക്കോട് മുന്‍സിഫ് കോടതി ഉത്തരവിട്ടത്. കേസ് ഒത്ത് തീര്‍പ്പാകും വരെ തിരക്കഥ ഉപയോഗിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്.

സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ചാണ് എം.ടി തിരക്കഥ തിരിച്ചു വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും, തിരക്കഥ കൈമാറുമ്‌ബോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ എം.ടി വ്യക്തമാക്കിയിരുന്നു.
അതേസമയം, രണ്ടാമൂഴം സംബന്ധിച്ചുണ്ടായ വിവാദത്തില്‍ ക്ഷമ ചോദിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. തന്റെ വീഴ്ചയില്‍ നിന്നുണ്ടായ തെറ്റിദ്ധാരണയാണ് വിവാദത്തിന് കാരണമെന്നും, ഇതില്‍ താന്‍ എം.ടി സാറിനെ നേരിട്ടുകണ്ട് ക്ഷമ ചോദിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന ഖ്യാതിയോടെയാണ് രണ്ടാമൂഴം പ്രഖ്യാപിക്കപ്പെട്ടത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വ്യവസായ ഭീമനായ ബി.ആര്‍.ഷെട്ടിയാണ്. 1000 കോടി മുതല്‍ മുടക്കില്‍ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ മഹാരഥന്മാര്‍ അണിനിരക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. രണ്ടാമൂഴത്തിനായി താന്‍ ഒരുവര്‍ഷം മാറ്റിവയ്ക്കുമെന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?