മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം തുടരുന്നു; കൊല്ലത്ത് റിപ്പോര്‍ട്ടര്‍ ചാനലിന്റെ കാര്‍ എറിഞ്ഞുതകര്‍ത്തു; പമ്പയില്‍ ചാനല്‍ സംഘത്തിന് ഭീഷണി

ശബരിമല:(www.kvartha.com 18/10/2018) ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം തുടരുന്നു. പമ്പയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ സംഘത്തിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ അക്രമികള്‍ ചാനലിന് നേരെ വലിയ രീതിയിലുള്ള അക്രമം നടക്കും എന്ന് ഭീഷണി മുഴക്കി. ചാനലിനുനേരെ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചാനല്‍ സംഘത്തെ പോലീസ് പമ്പയില്‍ തടഞ്ഞു.

കൊല്ലത്ത് ഹര്‍ത്താല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം നടന്നു. അക്രമികള്‍ ചാനലിന്റെ കാര്‍ തകര്‍ത്തു. നേരത്തെ സന്നിധാനത്തേക്ക് തിരിച്ച ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തക സുഹാസിനി രാജിനെ മരക്കൂട്ടത്ത് വെച്ച് പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്തിരിന്നു.

News, Sabarimala, Kerala, Police, Report, Attack,Attack against journalists continues in Sabarimala

കഴിഞ്ഞ ദിവസവും നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലുമായി നിരവധി മാധ്യപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sabarimala, Kerala, Police, Report, Attack,Attack against journalists continues in Sabarimala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?