നഗരസഭയുടെ തിരിച്ചറിയല്‍ കാര്‍ഡ് റെഡി; ആറ്റിങ്ങലിലെ തെരുവോര കച്ചവടക്കാരെ ഇനിയാരും ചോദ്യം ചെയ്യില്ല

228 തെരുവോര കച്ചവടക്കാര്‍ക്ക് നഗരസഭ സാക്ഷ്യപ്പെടുത്തിയ  തിരിച്ചറിയല്‍ കാര്‍ഡ്

തിരുവനന്തപുരം: (www.kasargodvartha.com 01.10.2018) ആറ്റിങ്ങല്‍ നഗരസഭാ പരിധിയിലെ വഴിയോര കച്ചവടക്കാര്‍ ഇനി ഊരും പേരും ഇല്ലാത്തവരല്ല. നഗരസഭയുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡോടെയാവും ഇനി മുതല്‍ ഇവരുടെ കച്ചവടം. പരമാവധി ഒരു വര്‍ഷമായി ആറ്റിങ്ങള്‍ നഗരസഭ പരിധിയില്‍ കച്ചവടം ചെയ്യുന്നവര്‍ക്കാണ്  തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നത്. തട്ടുകട, തുണി കച്ചവടം, കുട നന്നാക്കല്‍ തുടങ്ങി തെരുവോരത്ത് കച്ചവടം നടത്തുന്ന 228 പേരെ സര്‍വ്വേയിലൂടെ തിരഞ്ഞെടുത്തിട്ടുണ്ട്.

ദേശീയ നഗര ഉപജീവന ദൗത്യത്തിനു കീഴിലുള്ള ഈ പദ്ധതി നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ മുഖേനമാണ് നടപ്പിലാക്കുന്നത്. ഫോട്ടോയും മറ്റ് വിവരങ്ങളും രേഖപ്പെടുത്തി  നഗരസഭ സാക്ഷ്യപ്പെടുത്തിയതാണ്  തിരിച്ചറിയല്‍ കാര്‍ഡ്. ഇതു വരെ 128 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി.

കൂടാതെ തെരുവോര കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ബാങ്ക് വായ്പ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ഒരു സ്ട്രീറ്റ് വെന്‍ഡിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. 11 പേരടങ്ങുന്ന കമ്മിറ്റിയില്‍ നഗരസഭ സെക്രട്ടറി, കൗണ്‍സിലര്‍, പ്രതിനിധികള്‍, വ്യവസായ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പോലീസ്, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍, തെരുവോര കച്ചവടക്കാരുടെ രണ്ട് പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടും.

തെരുവോര കച്ചവടം ചെയ്യുന്നതിനായി നഗരസഭാ പരിധിയില്‍ പ്രാഥമിക സൗകര്യങ്ങളോടു കൂടി ഒരു പൊതുസ്ഥലം അഥവാ വെന്‍ഡിംഗ് സോണ്‍ കണ്ടെത്തുന്നതിനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എ. റീജ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Thiruvananthapuram, Municipality, Identity Card for street vendors at Attingal
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?