കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ ബോധരഹിതനായി കണ്ടെത്തി
കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ ബോധമറ്റ നിലയില്‍ കണ്ടെത്തി. പടിഞ്ഞാറെ പ്ലാറ്റ്ഫോറത്തിലാണ് തലയ്ക്ക് മുറിവേറ്റ നിലയില്‍ കണ്ടത്. രക്തം വാര്‍ന്നൊഴുകുന്ന നിലയിലാണ് കിടന്നിരുന്നത്. ഇന്ന് രാവിലെയാണ് കണ്ടത്. അഗ്നിശമന സേനയാണ് ജില്ലാസ്പത്രിയിലേക്ക് മാറ്റിയത്. മധ്യപ്രദേശ് സ്വദേശിയാണെന്നും ഗുഡ്ഡുവെന്നാണ് പേരെന്നും അഗ്നി ശമന സേന അറിയിച്ചു. അതേ സമയം ചിലരുമായി കഴിഞ്ഞ ദിവസം അടിപിടികൂടിയതായി സംശയമുണ്ട്.
Powered by Info News For You

Comments
Post a Comment