ഹോക്കി ഇതിഹാസതാരം ബല്‍ബീര്‍ സിംഗ് ദോസന്‍ഹ് ഗുരുതരാവസ്ഥയില്‍

ചണ്ഡീഗഡ്: (www.kvartha.com 04.10.2018) ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ താരമായിരുന്ന ബല്‍ബീര്‍ സിംഗ് ദോസന്‍ഹ് എന്ന ബല്‍ബീര്‍ സിംഗ് സീനിയര്‍(94) ഗുരുതരാവസ്ഥയില്‍. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്നിനാണ് അദ്ദേഹത്തെ ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ പ്രവേശിപ്പിച്ചത്.

റെസ്പിറേറ്ററി ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും താഴ്ന്ന നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Indian hockey legend Balbir Singh Sr critical, admitted to ICU, News, Hockey, hospital, Treatment, Doctor, Olympics, Gold, National, Sports

1948ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ബല്‍ബീര്‍ സിംഗ്. 1952ലും 1956ലും നടന്ന ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ടീമിലും സിംഗുണ്ടായിരുന്നു. 1957ല്‍ രാജ്യം പദ്മശ്രീ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1975 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ മാനേജരായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian hockey legend Balbir Singh Sr critical, admitted to ICU, News, Hockey, hospital, Treatment, Doctor, Olympics, Gold, National, Sports.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?