കൊച്ചി - ധനുഷ്‌കോടി ദേശീയപാത നവീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍
മൂന്നാര്‍: (www.kvartha.com 12.10.2018) കൊച്ചി - ധനുഷ്‌കോടി ദേശീയപാത നവീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാകുന്നു. ദേശീയ പാതയില്‍ റോഡ് വീതി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തിയാണ് പുരോഗമിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറില്‍ റീജ്യണല്‍ ഓഫീസ് ജംഗ്ഷന്‍ മുതല്‍ അടിമാലി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമാണ് വീതികൂട്ടുന്നത്.
മൂന്നാര്‍ ടൗണിലേക്ക് പ്രവേശിക്കുന്നതിന് നൂറുമീറ്റര്‍ അകലെ മുതിരപ്പുഴയാറിന്റെ തീരത്ത് കോണ്‍ക്രീറ്റ് ഇട്ട് 10 മീറ്ററോളം വീതി കൂട്ടുന്ന പണികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. റോഡിന്റെ ഒരു വശത്ത് കൂറ്റന്‍ പാറയായതിനാലാണ് പുഴയരികില്‍ വീതി കൂട്ടുന്നത്. പൊതുവെ വീതി കുറവായ ഈ ഭാഗത്ത് വളരെ പ്രയാസപ്പെട്ടാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്.
381 കോടി ചെലവഴിച്ച് ഒരു വര്‍ഷം മുമ്പ് ആരംഭിച്ച പണി യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നത്. 2019 സെപ്തംബറില്‍ പണികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് ദേശീയപാതയില്‍ നിരവധി സ്ഥലങ്ങളില്‍ ചെറുതും വലുതുമായ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഇതുമൂലം റോഡ് ഒലിച്ചുപോവുകയും ചെയ്തിരുന്നു. ഇത് റോഡ് നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Munnar, Kochi, Road, Kerala, News, Kochi - Dhanushkodi NH work in progress

Powered by Info News For You

Comments
Post a Comment