പിണറായി വിജയന്‍ അഭിനവ ഹിരണ്യകശിപു: ബി ജെ പി

കാസര്‍കോട്: (www.kvartha.com 21.10.2018) പിണറായി വിജയന്‍ അഭിനവ ഹിരണ്യ കശിപുവാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ കെ.ശ്രീകാന്ത് പറഞ്ഞു. സംസ്ഥാനമെമ്പാടും നടന്ന ശമ്പരിമല കര്‍മ്മ സമിതിയുടെ ഭാഗമായി കുമ്പള പോലീസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പോലീസ് പിണറായിയുടെ ഹിഡന്‍ അജണ്ട നടപ്പിലാക്കാനാണ് പോകുന്നത്. ഭാരതത്തിലെ ഭരണഘടനയില്‍ പോലീസ് വകുപ്പിന് സ്റ്റാര്‍ അനുവദിച്ചിട്ടുള്ളത് ജനങ്ങളുടെ സംരക്ഷണത്തിനാണ്. മറിച്ചു യാതൊരു വ്യക്തിയുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ അല്ലായെന്ന് അദ്ദേഹം പറഞ്ഞു. ഒരു പക്ഷെ പിണറായി എന്ന അഭിനവ ഹിരണ്യകശിപുവിന് വേണ്ടിയാണ് ഇനിയുളള ദിവസങ്ങളില്‍ സന്നിധാനത്ത് പോലീസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അയ്യപ്പ വിശ്വാസികള്‍ എന്ത് വില കൊടുത്തിട്ടായാലും സന്നിധാനത്തിന്റെ പവിത്രതയും വിശ്വാസവും സംരക്ഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി  മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീശ് ചന്ദ്ര ഭണ്ഡാരി, മണ്ഡലം വൈസ് പ്രസിഡണ്ട് വിനോദന്‍ കടപ്പുറം, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ്, മണ്ഡലം സെക്രട്ടറി മണികണ്ഠ റൈ, പവിത്രന്‍ പരവനടുക്കം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, BJP, Sabarimala, Politics, Pinarayi vijayan, BJP against Pinarayi vijayan
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?