അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: (www.kvartha.com 02.10.2018) അറബിക്കടലിന്റെ തെക്കു കിഴക്ക് ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേത്തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ ആറു മുതല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്ന ദിവസം വരെ കടലില്‍ പോകരുതെന്നും അതോറിറ്റി നിര്‍ദേശം നല്‍കി.

ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദം രൂപപ്പെട്ട് ഏഴ്, എട്ട് തീയതികളില്‍ അറബിക്കടലിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കു നീങ്ങാന്‍ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ന്യൂമര്‍ദത്തെത്തുടര്‍ന്നു കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാലാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Kerala, News, Fishermen, Sea, Arabian Sea, IMD warns for fishermen

ദീര്‍ഘനാളത്തേക്ക് കടലില്‍ മത്സ്യബന്ധനത്തിനു പോയവര്‍ ഒക്ടോബര്‍ അഞ്ചിനു മുമ്പ് സുരക്ഷിതമായി തീരത്തെത്തണമെന്ന് അറിയിക്കണം. ഇന്നു മുതല്‍ കടലില്‍ പോകുന്നവരും മുന്നറിയിപ്പ് പ്രകാരം ഒക്ടോബര്‍ അഞ്ചിനു മുമ്പ്് തീരത്തെത്തണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Fishermen, Sea, Arabian Sea, IMD warns for fishermen 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?