കോളജില്‍ നിന്ന് വരുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ കേസ്, പ്രതി ഒളിവില്‍
കുമ്പള: (www.kasargodvartha.com 02.10.2018) കോളജില്‍ നിന്ന് വരുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോയി. കുമ്പള ദേവി നഗറിലെ സാഗറി(22)നെതിരെയാണ് പോലീസ് കേസെടുത്തത്. കോളജ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പിടിച്ചുവലിച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കുതറിയോടിയ പെണ്‍കുട്ടി മൊബൈല്‍ ഫോണിലൂടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
ഇതിന് മുമ്പും മൊബൈല്‍ ഫോണില്‍ കത്തിയുടെ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി സാഗറിനൊപ്പം പോകാന്‍ നിര്‍ബന്ധിക്കുകയും വിവരം വീട്ടിലറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് നാല് ദിവസം മുമ്പ് പീഡന ശ്രമം നടന്നത്. സംഭവത്തില്‍ സെക്ഷന്‍ 164 പ്രകാരം പെണ്‍കുട്ടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും കുമ്പള സിഐ പ്രേംസദന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Molestation attempt against college student, Youth eloped, Kerala, Kumbala, news, College, Molestation-attempt, Girl, Youth, Top-Headlines,

Powered by Info News For You

Comments
Post a Comment