പത്താംക്ലാസുകാരനേയും കൊണ്ട് ഒളിച്ചോടിയ വല്യച്ഛന്റെ ഭാര്യയായ യുവതി പിടിയില്‍


ചേര്‍ത്തല: പത്താംക്ലാസുകാരനൊപ്പം ഒളിച്ചോടിയ വീട്ടമ്മയേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയും വല്യച്ഛന്റെ രണ്ടാഭാര്യയായ യുവതിയും ഒളിച്ചോടിയത്. ഫോര്‍ട്ട് കൊച്ചിയിലെ ഒരുവീട്ടില്‍ ഇരുവരും ഒന്നിച്ച് കഴിയുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

ഇരുവരേയും കടപ്പുറത്ത് കണ്ട നാട്ടുകാരാണ് സംശയത്തെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചത്. പോലീസെത്തി ഇരുവരേയും പിടുകൂടുകയായിരുന്നു. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയതിന് പോക്സോ ഉള്‍പ്പടേയുള്ള വകുപ്പുകള്‍ ചുമത്തി യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

വിദ്യാര്‍ത്ഥിയെ നാളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് മുന്‍പില്‍ ഹാജരാക്കും. യുവതിയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള മൊബൈല്‍ സാംഭാഷണങ്ങള്‍ പോലീസ് നേരത്തെ പരിശോധിച്ചിരുന്നു. മകനെ കാണാതായാതായി വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒന്നിച്ചാണ് പോയതെന്ന വിവരം അറിയുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?