താറാവിന് ഇന്‍ഷുറന്‍സ് പരിരക്ഷ വേണം, സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷകര്‍

ഹരിപ്പാട്:(www.kvartha.com 13/10/2018) പക്ഷിപ്പനിയും അറ്റാക്കും ഉള്‍പ്പടെ നിരവധി രോഗങ്ങളിലൂടെ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതുവഴി പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിന് സര്‍ക്കാര്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്ന് കുട്ടനാട്ടിലെ താറാവു കര്‍ഷകര്‍ ആവശ്യപ്പെടുന്നു

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രൂപ പ്രീമിയം അടച്ചാല്‍ താറാവുകള്‍ ചത്താല്‍ പരിരക്ഷയെന്നോണം താറാവിന്റെ വില കര്‍ഷകര്‍ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി കമ്പനികള്‍ ഇന്‍ഷുറന്‍സ് പോളിസി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. ഈ വിഷയത്തില്‍ മൃഗസംരക്ഷണ വകുപ്പോ സര്‍ക്കാരോ നടപടി സ്വീകരിക്കുന്നില്ലെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. താറാവു കര്‍ഷകരുടെ പ്രതിസന്ധി ദിനേന വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് സബ്‌സിഡി നിരക്കില്‍ തീറ്റയ്ക്കുള്ള അരി നല്‍കണമെന്നത്. ഇത് പ്രാവര്‍ത്തികമായിട്ടില്ല. പാടശേഖരങ്ങളിലെ മട വലകള്‍ നിരോധിച്ചതോടെ ചെറിയ മത്സ്യങ്ങള്‍ (ഊപ്പ) ലഭിക്കുന്നില്ല. മട വലയിലൂടെ ലഭിക്കുന്ന ചെറുമത്സ്യങ്ങള്‍ സംഭരിച്ച് ഉണക്കി ഒരു സീസണിലേക്ക് സൂക്ഷിക്കാറായിരുന്നു പതിവ്. അത് പൂര്‍ണ്ണമായും നിലച്ചു.

News, Kerala, Farmers, insurance coverage for ducks, farmers want the government to intervene

ഗോതമ്പോ തീറ്റപ്പനയോ ലഭ്യമല്ല. തീവില നല്‍കി അരി വാങ്ങിയാണ് കര്‍ഷകര്‍ ഇപ്പോള്‍ തീറ്റ നല്‍കുന്നത്. താറാവുവളര്‍ത്തല്‍ കര്‍ഷകരെ സംബന്ധിച്ച് ആദായകരമല്ലാതായതോടെ നൂറു കണക്കിന് കര്‍ഷകര്‍ ഈ മേഖല വിട്ടു.

ഹാച്ചറികളില്‍ നിന്ന് രണ്ട് ദിവസം പ്രായമായ കുഞ്ഞിന് 22 രൂപ ക്രമത്തില്‍ നല്‍കണം. ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് മുമ്പ് തന്നെ ഇവയില്‍ കുറെ ചാകാറാണ് പതിവ്. അഞ്ച് മാസം തികയുന്നതിന് മുമ്പ് വാക്‌സിന്‍ ഉള്‍പ്പടെ മൂന്ന് തവണ കുത്തിവെപ്പെടുക്കണം. 5000 താറാവിന് മൂന്ന് തൊഴിലാളികള്‍ വേണം. ഒരു തൊഴിലാളിക്ക് 25,000 രൂപയും ചിലവും വേതനം നല്‍കണം. മുട്ടപ്പരുവമാകുമ്പോള്‍ വസന്തയോ പക്ഷിപ്പനിയോ ബാധിക്കും.

മുട്ടയ്ക്കാക്കാതട്ടെ മതിയായ വിലയും ലഭിക്കില്ല. മുട്ടപ്പരുവമെത്തുമ്പോള്‍ ഏകദേശം 250 രൂപയോളം താറാവൊന്നിന് വില വരും. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ സര്‍ക്കാര്‍ സഹായം മാഫിയകളുടെ കൈകളില്‍ യഥേഷ്ടമെത്തും.

പരമ്പരാഗത ഇടത്തട്ടു കര്‍ഷകര്‍ക്ക് സഹായം ലഭിക്കാത്ത അനുഭവങ്ങളാണ് കണ്ടു വരുന്നതെന്നും കര്‍ഷകര്‍ പറയുന്നു. അനിവാര്യ സമയങ്ങളില്‍ വാക്‌സിന്‍ ലഭിക്കില്ല. തിരുവനന്തപുരം ജില്ലയിലെ പാലോടാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. താറാവുകള്‍ ചത്താല്‍ വിശദ പരിശോധന നടത്തണമെങ്കിലും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കണം. ഈ സ്ഥിതിക്കും മാറ്റം വരണം. കുട്ടനാടന്‍ ബ്രാന്‍ഡ് ചാരാ, ചെമ്പല്ലി ഇനങ്ങളില്‍ താറാവുകള്‍ ഉണ്ടെന്നിരിക്കെ കുട്ടനാട്ടില്‍ സൗകര്യങ്ങളോടുകൂടിയ പരിശോധന കേന്ദ്രത്തിനായി മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

എന്നാല്‍ പ്രാവര്‍ത്തീകമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. പരമ്പരാഗതമായി ചെയ്യുന്ന തൊഴിലായത് കൊണ്ട് മാത്രമാണ് ഈ മേഖലയില്‍ തുടരുന്നതെന്നും താറാവു കര്‍ഷകരുടെ സംരക്ഷണത്തിന് വകപ്പുതലത്തില്‍ നടപടി വേണമെന്നും നാലു പതിറ്റാണ്ടായി ഈ മേഖലയിലുള്ള കണിയാം വേലില്‍ ഗോപിയെന്ന താറാവ് കര്‍ഷകന്‍ ആവശ്യപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Farmers, insurance coverage for ducks, farmers want the government to intervene


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?