ഭരണഘടന കത്തിക്കാന്‍ ആഹ്വാനം ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകനായ അഭിഭാഷകനെതിരെ കേസെടുത്തു

പത്തനംതിട്ട: (www.kvartha.com 13.10.2018) ഇന്ത്യന്‍ ഭരണഘടന കത്തിക്കാന്‍ ആഹ്വാനം ചെയ്ത അഭിഭാഷകനെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു. സംഘപരിവാര്‍ സംഘടനയായ ഭാരത് വികാസ് സംഘം സംസ്ഥാന നേതാവും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമായ മുരളീധരന്‍ ഉണ്ണിത്താനാണ് ഭരണഘടനയെ ആക്ഷേപിച്ച് പൊതുവേദിയില്‍ പ്രസംഗിച്ചത്.

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ കുമ്പഴയില്‍ ഹൈന്ദവ സംഘടനകള്‍ നടത്തിയ പ്രതിഷേധ യോഗത്തിലാണ് മുരളീധരന്‍ ഉണ്ണിത്താന്‍ ഈ പരാമര്‍ശം നടത്തിയത്.

ഭരണഘടന കോട്ടിട്ട കുറെ സായിപ്പന്മാര്‍ ഉണ്ടാക്കിയതാണെന്നും നമ്മുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നുമായിരുന്നു മുരളീധരന്റെ പ്രസ്തതാവന.



Keywords: Kerala, Pathanamthitta, News, Case, Lawyers, Advocate, Sangparivar, Order for burning the constitution; case against advocate




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?