ശബരിമലയിലെ ആക്രമസമരം പ്രഥമദൃഷ്ട്ര്യാ കോടതിയലക്ഷ്യം; ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന നേതാക്കള്‍ക്കും സംഘടനകള്‍ക്കുമെതിരെ നടപടിയാവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രന്‍ പരാതി നല്‍കി, പരാതിയുടെ പൂര്‍ണ രൂപം കാണാം

തിരുവനനന്തപുരം: (www.kvartha.com 18.10.2018) ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ 2018 ഒക്ടോബര്‍ 17 ന് പത്തനംതിട്ട ജില്ലയിലെ നിലയ്ക്കലിലും പമ്പയിലും ശബരിമല പരിസരങ്ങളിലും നടത്തിയ അക്രമ സമരം പ്രഥമദൃഷ്ട്ര്യാ സുപ്രീം കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി. തിരുവനന്തപുരത്തെ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയിരിക്കുന്നത്.

ആള്‍ക്കൂട്ട അക്രമങ്ങളില്‍ സ്ത്രീകളുള്‍പ്പടെ പത്തോളം മാധ്യമ പ്രവര്‍ത്തകര്‍ക്കും, പതിനഞ്ചിലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്കും അഞ്ചോളം വരുന്ന അയ്യപ്പഭക്തര്‍ക്കും പരിക്കേറ്റതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ പരാതിയുടെ പൂര്‍ണ രൂപം:

'From,
അഡ്വ.സുഭാഷ് ചന്ദ്രന്‍

To,
സ്‌റ്റേറ്റ് പോലീസ് ചീഫ്
പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്
തിരുവനന്തപുരം.

വിഷയം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമങ്ങളിലെ കുറ്റക്കാര്‍ക്കെതിരായ നടപടി സംബന്ധിച്ച്.

സര്‍,

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ 2018 ഒക്ടോബര്‍ 17 ന് പത്തനംതിട്ട ജില്ലയിലെ നിലയ്ക്കലിലും പമ്പയിലും ശബരിമല പരിസരങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന അക്രമ സമരം പ്രഥമദൃഷ്ട്ര്യാ സുപ്രീം കോടതി അലക്ഷ്യമാണ്. പ്രസ്തുത ആള്‍ക്കൂട്ട അക്രമങ്ങളില്‍ സ്ത്രീകളുള്‍പ്പടെ പത്തോളം മാധ്യമ പ്രവര്‍ത്തകര്‍ക്കും, പതിനഞ്ചിലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്കും അഞ്ചോളം വരുന്ന അയ്യപ്പഭക്തര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമുള്ള സമര ആഹ്വാനങ്ങളാണ് വന്‍ അക്രമങ്ങള്‍ക്കും കലാപത്തിനും വഴിവെച്ചത്.

ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന നേതാക്കള്‍ക്കും സംഘടനകള്‍ക്കും ഒറ്റയ്ക്കും കൂട്ടായും ഉത്തരവാദിത്വമുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും 2009ലെയും ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിലെയും വിധികളിലൂടെ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി & Anr Vs യൂണിയന്‍ ഓഫ് ഇന്ത്യ & OrS എന്ന കേസിലാണ് അടുത്തിടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് മാര്‍ഗ രേഖ വിപുലീകരിച്ച് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തത്:

■ ഏതെങ്കിലും ഒരു സംഘടനയുടെ വക്താവോ സംഘടനയോ സമൂഹ മാധ്യങ്ങളിലൂടെ ആഹ്വാനം ചെയ്യുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായാൽ ഐപിസി 153എ, 295 എ, 298, 425 പ്രകാരം നടപടി എടുക്കണം.
■ പ്രതിഷേധങ്ങൾ അക്രമാസക്തമായി പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ആഹ്വാനം നൽകിയ സംഘടനയുടെ നേതാക്കൾക്കുണ്ട്.
■ ആഹ്വാനം നൽകിയ സംഘടനയുടെ നേതാക്കളും ഭാരവാഹികളും ചോദ്യം ചെയ്യലിനായി 24 മണിക്കൂറിനകം പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകണം.
■ ഹാജരാകാത്തവർ കുറ്റക്കാർ എന്നു സംശയിച്ചു നിയമ നടപടി സ്വീകരിക്കാം; ഇവരെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കാം.
■ പൊതു / സ്വകാര്യ മുതൽ നശിപ്പിക്കുന്ന പ്രതിഷേധങ്ങൾക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ് തല നടപടിയെടുക്കണം.
■ ആക്രമണം നടത്തുന്നവർ ഇരയായവർക്കു നഷ്ടപരിഹാരം നൽകണം. എല്ലാത്തരത്തിലുമുള്ള സ്വത്തുക്കൾക്ക് ഉണ്ടാകുന്ന നഷ്ടത്തിനും ജീവഹാനിക്കും നഷ്ടപരിഹാരം നൽകാൻ ഇവർക്ക് ബാധ്യത.
■ ആക്രമണം ഉണ്ടായാൽ നോഡൽ ഓഫീസർമാർ പോലീസ് അടക്കമുള്ള ഏജൻസികളെ ഏകോപിപിച്ചു പ്രവർത്തിക്കണം
■ ആക്രമണം നടന്നിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നില്ലെങ്കിലോ കാലതാമസം ഉണ്ടായാലോ നോഡൽ ഓഫീസറുടെ വീഴ്ചയായി കണക്കാക്കും.
■ സമാധാനപരമായ പ്രതിഷേധങ്ങൾ അക്രമാസക്തം ആകുന്ന സാഹചര്യത്തിലും ജീവ നഷ്ടം, പൊതു സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കൽ എന്നിവയുണ്ടാകുമ്പോഴുമെല്ലാം മാർഗനിർദ്ദേശങ്ങൾ ബാധകം.
■ സംഭവ സ്ഥലത്തുള്ള കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണം. ആവശ്യമെങ്കിൽ പ്രദേശത്തെ ഇന്റർനെറ്റ് ഉപയോഗത്തിന് നോഡൽ ഓഫീസർക്ക് നിയന്ത്രണം ഏർപ്പെടുത്താം.
■ ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും അടക്കമുള്ളവ ഉപയോഗിക്കണം
■ അക്രമം വീഡിയോയിൽ റെക്കോർഡ് ചെയ്യാൻ പാനലിൽ ഉള്ള വീഡിയോഗ്രാഫർമാർക്ക് പുറമെ സ്വകാര്യ വീഡിയോ ഗ്രാഫർമാരുടെയും മാധ്യമങ്ങളുടെയും സഹായം തേടാം (2009ലെ നിർദ്ദേശങ്ങളുടെ തുടർചയാണിത്)
■ പ്രതിഷേധങ്ങൾക്കിടെ ലൈസൻസ് ഉള്ളതോ ഇല്ലാത്തത്തോ ആയ ആയുധങ്ങൾ കൈവശം വയ്ക്കുന്നവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കണം.
■ ജില്ലാ തലങ്ങളിൽ ധ്രുതകർമ്മ സേനകളെ നിയോഗിക്കണം. ഇവരെ പ്രശ്ന സാധ്യതാ മേഖലകളിൽ വിന്യാസിക്കണം.
■ അക്രമങ്ങളെപറ്റി വിവരം നൽകാൻ ഹെൽപ് ലൈൻ സ്ഥാപിക്കണം. ഒപ്പം വിവരം അറിയിക്കാൻ വെബ് പോർട്ടലും.

The relevant portion of directions of Hon'ble Supreme Court in Writ Petition (Civil) No. 330/2018 titled as Kodungallur Film Society & Anr Vs Union of India & Ors are reproduced here under :

C. Liability of person causing violence

a) If a call to violence results in damage to property, either directly or indirectly, and has been made through a spokesperson or through social media accounts of any group/organization(s) or by any individual, appropriate action should be taken against such person(s) including under Sections 153A, 295A read with 298 and 425 of the Indian Penal Code, 1860.
b) In instances where a group/organisation has staged a protest or demonstration resulting in violence and damage to property, the leaders and office bearers of such group/organisation should physically present themselves for questioning, on their own, within 24 (twenty four) hours, in the police station within whose jurisdiction the violence and damage occurred. Any such person(s) failing to present himself/herself in such manner without any sufficient reason should be proceeded against as a suspect and legal process must be initiated forthwith against him/her including for being declared an absconder in accordance with law.
c) A person arrested for either committing or initiating, promoting, instigating or in any way causing to occur any act of violence which results in loss of life or damage to property may be granted conditional bail upon depositing the quantified loss caused due to such violence or furnishing security for such quantified loss. In case of more than one person involved in such act of violence, each one of them shall be jointly, severally and vicariously liable to pay the quantified loss. If the loss is yet to be quantified by the appropriate authority, the judge hearing the bail application may quantify the amount of tentative damages (which shall be subject to final determination thereof by the appropriate authority) on the principle stated in paragraph 15 of the decision in In Re: Destruction of Public and Private Properties (supra), after hearing the submissions of the State/agency prosecuting the matter in that regard.

D. Responsibility of police officials

a) When any act of violence results in damage to property, concerned police officials should file FIRs and complete investigation as far as possible within the statutory period and submit a report in that regard. Any failure to file FIRs and conduct investigations within the statutory period without sufficient cause should be considered as dereliction of duty on behalf of the concerned officer and can be proceeded against by way of departmental action in right earnest.
b) Since the Nodal Officer(s) holds the overall responsibility in each district to prevent mob violence against cultural establishments and against property, any unexplained and/or unsubstantiated delay in filing FIRs and/or conducting
investigations in that regard should also be deemed to be inaction on the part of the said Nodal Officer(s).
c) With reference to the Videography mentioned in
paragraphs 5(iv), 10 and 12 of In Re: Destruction of Public and Private Properties (supra), the officer-in-charge should first call upon from the panel of local video operators
maintained by the concerned police station to video-record the events. If the said video operators are unable to record the events for whatever reason or if the officer-in-charge is of the opinion that supplementary information is required, then he/she can also call upon private video operators to record the events and request the media for information on the incident in question, if need be.
d) Status reports of the investigation(s)/trial(s) concerning such offences as set out herein above, including the results of such trial(s), shall be uploaded on the official website of the concerned State police on a regular basis.
e) In the event of acquittal of any person(s) accused of committing such offences as set out herein above, the Nodal Officer(s) must coordinate with the Public Prosecutor for filing appeal against such acquittal, in the right earnest.

E. Compensation

a) The person/persons who has/have initiated promoted, instigated or any way caused to occur any act of violence against cultural programs or which results in loss of life or damage to public or private property either directly or indirectly, shall be made liable to compensate the victims of such violence.
b) Claims arising out of such acts of violence should be dealt with in the manner prescribed in paragraph 15 of In Re: Destruction of Public and Private Properties (supra).
c) This compensation should be with regard to the loss of life or damage done to any public or private properties, both movable and immovable.

മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ 17.10 2018ന് പമ്പയിലും നിലയ്ക്കലിലും ശബരിമലയുടെ പരിസര പ്രദേശങ്ങളിലുമുണ്ടായ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയോ ചെയ്ത ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള, ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍, ഹിന്ദു സേനാ നേതാവ് പ്രതീഷ് വിശ്വനാഥ്, രാഹുല്‍ ഈശ്വര്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 500 ലധികം വരുന്ന അക്രമികള്‍ക്കെതിരേയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153A, 295A 298, 425 ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരവും മറ്റ് ഉചിത വകുപ്പുകള്‍ പ്രകാരവും സുപ്രീം കോടതി നിര്‍ദ്ദേശാനുസരണം കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

2018 ഒക്ടോബര്‍ 18ന് മേല്‍പ്പറഞ്ഞ വ്യക്തികളും സംഘടനകളും സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത ഹര്‍ത്താല്‍ കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കണമെന്നും ഹര്‍ത്താലില്‍ അക്രമങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടാകാതിരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

പ്രസ്തുത ഹര്‍ത്താലില്‍ അക്രമങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടാകുന്ന പക്ഷം ഹര്‍ത്താലാഹ്വാനം നടത്തിയ മേല്‍പ്പറഞ്ഞ വ്യക്തികള്‍ക്കെതിരെ ഉചിത വകുപ്പുകള്‍ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

Enclosure: Copy of Judgment of Hon'ble Supreme Court in Writ Petition (Civil) No. 330/2018 titled as Kodungallur Film Socitey & Anr Vs Union of India & Ors.

Copy to: Chief Minister of Kerala.

Kerala Police Chief Minister's Office, Kerala



Keywords: Kerala, Thiruvananthapuram, News, Pathanamthitta, Sabarimala, Sabarimala Temple, Letter, Religion, Protesters, attack, Advocate, Complaint, Supreme Court of India, Complaint against Contempt of court



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?