ഇ-വിഷന്‍ നാലാം വാര്‍ഷികം: പ്രമുഖ വ്യക്തികളെ ആദരിച്ചു
കാസര്‍കോട് (www.evisionnews.co): ഇ-വിഷന്‍ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിപാടിയില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കാസര്‍കോട്ടെ വ്യക്തിത്വങ്ങള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇ വിഷന്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു.
വ്യപാര വ്യവസായ രംഗത്തെ പ്രമുഖരായ എം.പി ഷാഫി ഹാജി, ഹനീഫ ഗോള്‍ഡ് കിംഗ്, ഗ്രാമ പഞ്ചായത്ത് അംഗത്വത്തിലൂടെയുള്ള മികച്ച സാമൂഹ്യ ഇടപെടലിന് മുളിയാര്‍ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, ഹജ്ജ് കമ്മിറ്റിയിലെ ആദ്യ വനിതാ അംഗം എല്‍. സുലൈഖ, ചലചിത്ര കലാരംഗത്തെ കാസര്‍കോടിന്റെ വാഗ്ദാനം ശ്രീവിദ്യ എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉപഹാരങ്ങള്‍ കൈമാറി. നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഇവിഷന്‍ ഡയറക്ടര്‍മാരായ റൗഫ് ബവിക്കര, ഹാരിസ് പട്‌ള ഷംസുദ്ധീന്‍ കിന്നിംഗാര്‍, എം.എ നജീബ്, അഖിലേഷ് നഗുമുഖം, അഷ്റഫ് നാല്‍ത്തടുക്ക സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment