കെ എസ് ടി പി റോഡില്‍ ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.10.2018) കെ എസ് ടി പി റോഡില്‍ ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു. സൗത്ത് ചിത്താരിയില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വാണിയംപാറയിലെ കൃഷ്ണന്റെ മകനും പോളിഷിംഗ് തൊഴിലാളിയുമായ അജിത്ത് (26) ആണ് മരിച്ചത്. അജിത്തും സുഹൃത്ത് ദിലീപും സഞ്ചരിച്ച ബൈക്കില്‍ എതിരെ നിന്നും വരികയായിരുന്ന കാറിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ് പരിക്കേറ്റ ഇരുവരെയും ഉടന്‍ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അജിത്തിന്റെ പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയാണ് അജിത്ത് മരണത്തിന് കീഴടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Accidental-Death, Bike-Accident, Car-Accident, Youth died in Accident at South Chithari
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?