അപ്പര്‍ കുട്ടനാട്ടിലെ കളിമണ്‍ പാത്ര നിര്‍മാണശാലകള്‍ക്ക് മരണമണി
ഹരിപ്പാട്: (www.kvartha.com 24.10.2018) ഒരുകാലത്ത് കുട്ടനാട് അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ സജീവമായിരുന്ന കളിമണ്‍ പാത്ര നിര്‍മാണശാലകള്‍ ഇന്ന് അപ്രത്യക്ഷമാകുന്നു. മണല്‍, ചെളി എന്നിവയുടെ അപര്യാപ്തതയും, ഗ്യാസ് അടുപ്പുകളുടെ രംഗപ്രവേശനവും, അലുമിനിയം, സ്റ്റീല്‍, നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ എന്നിവ അടുക്കള കയ്യടക്കിയതും, കളിമണ്‍പാത്രം നിര്‍മിക്കുന്നതിന് ആധുനിക യന്ത്രങ്ങള്‍ വന്നതും, വിദഗ്ധരായ പ്രൊഫഷണലുകള്‍ അന്യ സംസ്ഥാനത്തു നിന്നും വ്യാവസായികമായി ഇടം പിടിച്ചതും ഇവിടുത്തെ പരമ്പരാഗതമായ കളിമണ്‍പാത്ര നിര്‍മാണമേഖലക്ക് തിരിച്ചടിയായി.
തലവടി, മുട്ടാര്‍ , നിരണം, മിത്രക്കേരി, ചക്കുളം, അര്‍ത്തിശ്ശേരി, രാമങ്കരി, ഊരിക്കരി എന്നിവിടങ്ങളില്‍ സജീവമായിരുന്നു കളിമണ്‍ പാത്ര നിര്‍മാണം. വള്ളത്തിലും, തലചുമടായും ആവശ്യക്കാരില്‍ എത്തിച്ചിരുന്ന കളിമണ്‍പാത്രങ്ങള്‍ ഉത്സവപറമ്പുകളിലും, പള്ളിപ്പെരുന്നാള്‍ നടക്കുന്നിടത്തും എന്നുവേണ്ട നാലാള്‍ കൂടുന്ന എവിടേയും സുലഭമായ മണ്‍പാത്രങ്ങള്‍ ഇന്ന് വിസ്മൃതിയിലാകുകയണ്.
ഈ തൊഴിലിനെ കുലതൊഴിലായി സ്വീകരിച്ച കുംഭാര സമുദായക്കാര്‍ സിംഹഭാഗവും ഈ മേഖലയില്‍ നിന്നും പിന്തിരഞ്ഞ് മറ്റുജോലികള്‍ തേടിപ്പോയി തുടങ്ങി. അന്യസംസ്ഥാനങ്ങളില്‍ നിന്നും പാത്രങ്ങളും ചട്ടികളും സാമഗ്രികളും യഥേഷ്ടം ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതും ഇവിടെയുള്ള കളിമണ്‍പാത്ര നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
പഴയ തലമുറയില്‍പ്പെട്ട അപൂര്‍വ്വം ചിലര്‍ മാത്രമാണ് ഇന്ന് ഈ രംഗത്ത് നിലനില്‍ക്കുന്നതെന്നിരിക്കെ ഒരു തൊഴിലെന്ന നിലയില്‍ സ്ഥിരം വരുമാനം ലഭിക്കാത്ത സാഹചര്യവുമാണ്. തമിഴ്‌നാട്ടില്‍ നിന്നും മറ്റും വരുന്ന കളിമണ്‍പാത്ര സാധന സാമഗ്രികള്‍ക്കാണ് ഇവിടെ പ്രിയം കൂടുതലുളളത്. അനുഷ്ഠാനം കണക്കെ ഇന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം പേരാകട്ടെ പ്രായമേറിയവരാണ്.
പുതുതലമുറയില്‍ നിന്നും ആരും തന്നെ ഈ മേഖലയിലേക്ക് കടന്നു വരാത്തത് ഈ പരമ്പരാഗത മേഖലക്ക് തിരിച്ചടിയായി. കളിമണ്ണ് ലഭിക്കാത്തതാണ് ഈ മേഖലയിലുള്ളവര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. മണ്ണെടുക്കുന്നതിനു ജിയോളജിക്കല്‍ വകുപ്പിന്റെ നിയമപ്രശ്‌നങ്ങള്‍ മുഖ്യ വെല്ലുവിളിയാണ് . നിലവില്‍ മണ്ണിന് 12,000 മുതല്‍ 15,000 രൂപ വരെ നല്‍കിയാണ് ഈ രംഗത്തുള്ളവര്‍ ഒരു ലോഡ് കളിമണ്ണ് വാങ്ങുന്നത്. ഉത്പാദന ചെലവ് കൂടുതലും ഉത്പന്നത്തിന് വില ലഭിക്കാത്തതും ആവശ്യക്കാര്‍ ഇല്ലാത്തതുമാണ് ഈ മേഖലയുടെ മുഖ്യ പ്രശ്‌നം.
കളിമണ്‍ പാത്രത്തില്‍ ആഹാരം പാചകം ചെയ്യുന്നതാണ് ആരോഗ്യത്തിന് അത്യുത്തമമെന്നു ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും പ്രവൃത്തി പഥത്തില്‍ എത്തിക്കുന്നതിന് സമൂഹം തയ്യാറാകുന്നില്ലത്രേ. മണ്ണ് കുഴച്ച് കുഴമ്പ് പരുവത്തിലാക്കി ചക്രത്തിന്റെ നടുവില്‍ വെക്കണം ചക്രത്തിന്റെ ഒരു ഭാഗത്തുള്ള ഒരു ചെറിയ തുളയില്‍ വടി വെച്ച് ചക്രം വേഗത്തില്‍ കറക്കി, ചക്രത്തിലെ കളിമണ്ണില്‍ രണ്ടു കൈകളും ഉപയോഗിച്ച് രൂപം ഉണ്ടാക്കണം.
അതിന് മിനുസം വരുത്തുന്നതിനുവേണ്ടി ഇടയ്ക്കിടയ്ക്ക് ഒരു തുണികഷ്ണം വെള്ളത്തില്‍ മുക്കി തുടയ്ക്കണം. പാത്രം പൂര്‍ണ രൂപത്തില്‍ എത്തിയ ശേഷം ചക്രത്തിന്റെ കറക്കം നിറുത്തി നൂലുപയോഗിച്ച് അതിനെ ചക്രത്തില്‍ നിന്നും വേര്‍പ്പെടുത്തണം ഇങ്ങനെ വേര്‍പ്പെടുത്തിയ പാത്രത്തെ മെഴുക് പരുവത്തില്‍ ആകുന്നതു വരെ വെയിലത്ത് വെയ്ക്കണം.
പിന്നീട് അതിനെ എടുത്തു അടിഭാഗം കൊട്ടി മൂടണം . വീണ്ടും അതിനെ വെയിലത്ത് വെച്ച് രണ്ടാം കൊട്ട് നടത്തിയ ശേഷം വെയിലത്ത് ഉണങ്ങാന്‍ വെക്കണം. ഉണങ്ങിയ പാത്രം എടുത്ത് ചെമ്മണ്ണ് തേച്ച് വീണ്ടും ഉണക്കണം . ഉണങ്ങിയ പാത്രത്തിന് ഉറപ്പ് കിട്ടുന്നതിനു വേണ്ടി അതിനെ ചൂളയ്ക്ക് വെയ്ക്കും. ഇത്രയും പ്രക്രിയകള്‍ ദിവസങ്ങള്‍കൊണ്ട് നടന്നാല്‍ മാത്രമെ മണ്‍പാത്രം പൂര്‍ണരൂപത്തിലാകൂ.
പാടശേഖരങ്ങളില്‍ നിന്നും അഞ്ച് അടിയോളം മേല്‍മണ്ണ് നീക്കം ചെയ്താല്‍ മാത്രമെ കളിമണ്‍ ലഭിക്കുകയുള്ളൂ. ചെളിയെടുപ്പ് നിയമം മൂലം നിരോധിച്ചതിനാല്‍ കളിമണലെടുപ്പും പ്രതിസന്ധിയിലായിരിക്കുകയാണ്. ചൂളയില്‍ മണ്‍പാത്രം വേവിക്കാന്‍ ചകിരി, വൈക്കോല്‍ എന്നിവ വെക്കണം. അനുദിനം ഇവയ്ക്ക് വിലകൂടുന്നതിനാല്‍ പ്രതിസന്ധിയും കൂടുകയാണ്.

Keywords: Pottery production decreases in Upper Kuttanad, Lifestyle & Fashion, News, Business, Kerala.
Powered by Info News For You

Comments
Post a Comment