ഒടുവില്‍ ആ സത്യം ലക്ഷ്മി സ്വന്തം മാതാവില്‍ നിന്നും തന്നെ അറിഞ്ഞു; അവസാനം വരെ കൂടെയുണ്ടാകുമെന്ന് വാക്കു നല്‍കി കൂടെ കൂട്ടിയ ബാലയും ജീവിതത്തിന്റെ പ്രകാശമായിരുന്ന തേജസ്വിനിയും ഇനിയില്ലെന്ന്
തിരുവനന്തപുരം: (www.kvartha.com 09.10.2018) ഒടുവില്‍ ആ സത്യം ലക്ഷ്മി അറിഞ്ഞു. അവസാനം വരെ കൂടെയുണ്ടാകുമെന്ന് വാക്കു നല്‍കി കൂടെ കൂട്ടിയ ബാലയും ജീവിതത്തിന്റെ പ്രകാശമായിരുന്ന തേജസ്വിനിയും ഇനിയില്ലെന്ന്. ബാല ഭാസ്‌ക്കറിന്റേയും തേജസ്വിനിയുടേയും വിയോഗ വാര്‍ത്ത ലക്ഷ്മിയെ അറിയിച്ചത് സ്വന്തം അമ്മ തന്നെയാണ്.
എന്നാല്‍ ബോധത്തിനും അബോധത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെ, സങ്കടത്താല്‍ മനസു മരവിച്ചതിനാലാകണം അമ്മയുടെ വാക്കുകള്‍ കേട്ടുവെന്നല്ലാതെ ലക്ഷ്മിയില്‍ നിന്ന് പ്രത്യേകിച്ച് പ്രതികരണം ഒന്നും തന്നെ ഉണ്ടായില്ല. അനന്തപുരി ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ് ലക്ഷ്മി.
ദിവസങ്ങള്‍ക്കു മുമ്പു വരെ അബോധാവസ്ഥയിലായിരുന്ന ലക്ഷ്മിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വെന്റിലേറ്റര്‍ നീക്കം ചെയ്തു. അപ്പോഴും പ്രിയപ്പെട്ടവരുടെ സുഖവിവരം അന്വേഷിക്കാന്‍ തക്ക നിലയിലായിരുന്നില്ല ലക്ഷ്മി. കഴിഞ്ഞദിവസം ഉപകരണ സഹായമില്ലാതെ ശ്വാസോച്ഛ്വാസം ചെയ്തു. മറ്റുള്ളവര്‍ പറയുന്നത് കാതുകൂര്‍പ്പിച്ചു കേട്ടു തുടങ്ങിയപ്പോഴാണ് ലക്ഷ്മിയുടെ അമ്മ ബാലയുടേയും തേജയുടേയും വിയോഗ വിവരം അറിയിച്ചത്.
പ്രതികരിച്ചില്ലെങ്കിലും മനസിലെങ്കിലും വിവരം ഉള്‍ക്കൊണ്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ബന്ധുക്കള്‍. ലക്ഷ്മിയുടെ നിലയിലെ പുരോഗതി ബാല ഭാസ്‌ക്കറിന്റെ ഉറ്റ സുഹൃത്തായ സ്റ്റീഫന്‍ ദേവസിയാണ് ഫേസ്ബുക്ക് ലൈവ് വഴി പുറത്തറിയിച്ചത്. ദ്രവ രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആരോഗ്യ നിലയിലെ പുരോഗതി ആശാവഹമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ സപ്തംബര്‍ 24 ന് ആണ് തൃശൂരില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തി വരികയായിരുന്ന ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന വണ്ടി അപകടത്തില്‍പെട്ടത്. അപകടം നടന്ന ഉടന്‍ തന്നെ രണ്ടുവയസുകാരിയായ മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു.
ഗുരുതരാവസ്ഥയിലായ ബാല ഭാസ്‌ക്കറും ലക്ഷ്മിയും ചികിത്സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 12.56 മണിക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് ബാലഭാസ്‌ക്കര്‍ മരിച്ചു. എന്നാല്‍ മകളുടേയും പ്രിയതമന്റേയും വേര്‍പാട് അറിയാതെ അപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു ലക്ഷ്മി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lakshmi is slowly recovering: Stephen Devassy, Thiruvananthapuram, News, Trending, hospital, Treatment, Accidental Death, Cinema, Kerala.

Powered by Info News For You

Comments
Post a Comment