പ്രതിപക്ഷ യുവജന സമരം; ശ്രദ്ധേയ സാന്നിദ്ധ്യമായി യൂത്ത് ലീഗ്.


ന്യൂ ഡല്‍ഹി: പ്രതിപക്ഷ യുവജന സംഘടനകളുടെ ദേശ് ബച്ചാവോ യുവ ബച്ചാവോ  റാലിയില്‍ സമരാവേശം കൊണ്ട് ശ്രദ്ധേയരായി മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. കേരളത്തില്‍ നിന്നും, തമിഴ്‌നാട്ടില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാതെ തന്നെ ആയിരക്കണക്കിന് വൊളണ്ടിയര്‍മാരെ യൂത്ത് ലീഗ് അണിനിരത്തി.ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍  നിന്നു മാത്രമായി ഇത്രയധികം പ്രവര്‍ത്തകര്‍ സമരത്തിനെത്തിയത് സംഘടന നേടിയ വളര്‍ച്ചയുടെ പ്രതിഫലനമായി മാറി. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനദ്രോഹ, യുവജന വിരുദ്ധ നയങ്ങള്‍ക്കെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വന്തം നിലക്കും, സമാനമനസ്‌കരായ സംഘടനകളെ സഹകരിപ്പിച്ചും അതി വിപുലമായ സമരങ്ങള്‍ വളര്‍ത്തിയെടുക്കുമെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ ഗഫാര്‍, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവര്‍ പ്രതിപക്ഷ യുവജന റാലിയില്‍ പ്രഖ്യാപിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?