ശബരിമല വിഷയം; പോലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ രമേശ് ചെന്നിത്തലയെ അപമാനിക്കുന്ന പോസ്റ്റ്, സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

കാസര്‍കോട്: (www.kasargodvartha.com 14.10.2018) ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പോലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ട സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. വകുപ്പുതലത്തില്‍ അന്വേഷണത്തിനു ശേഷം തുടര്‍ നടപടി കൈകൊള്ളും. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ കാലിച്ചാനടുക്കം സ്വദേശി ജയന്‍ അടുക്കത്തിനെതിരെയാണ് ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

ശബരിമല വിഷയത്തില്‍ പോലീസുകാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ പോസ്റ്റിട്ട ജയനെതിരെ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണ റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു. ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്ന ചെന്നിത്തലയുടെ നിലപാടിനെ പരിഹസിച്ചാണ് പോസ്റ്റ്. ഇത് വിവാദത്തിനിടയാക്കി. പോസ്റ്റ് പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. മറ്റൊരു ഗ്രൂപ്പില്‍ നിന്നും കിട്ടിയ പോസ്റ്റ് ഫോര്‍വേഡ് ചെയ്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Social-Media, Police-officer, Investigation, Report, WhatsApp Post against Chennithala on Shabarimala issue; Action against Police officer
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?