മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍; കഴുത്തിനും ശ്വാസനാളത്തിനും ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍

ശാസ്താംകോട്ട: (www.kvartha.com 09.10.2018) മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കരിന്തോട്ടുവ പുഷ്പസദനത്തില്‍ പുഷ്പാംഗദനാണ് (55) അറസ്റ്റിലായത്. മദ്യലഹരിയില്‍ ഭാര്യ ചന്ദ്രമതിയെ മര്‍ദിച്ചശേഷം കത്തികൊണ്ടു കഴുത്തറുക്കാന്‍ ശ്രമിക്കുകയായിരുന്നു.

സംഭവത്തില്‍ കഴുത്തിനും ശ്വാസനാളത്തിനും ഗുരുതരമായി പരിക്കേറ്റ ചന്ദ്രമതി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു രണ്ടുമണിയോടെയാണു സംഭവം.

Man arrested for attacking wife with knife, Arrested, Police, Crime, Criminal Case, Murder case, Medical College, Hospital, Trending, Kerala.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്:

മദ്യപിച്ചെത്തുന്ന പുഷ്പാംഗദന്‍ നിരന്തരം ഭാര്യയെ ഉപദ്രവിക്കുമായിരുന്നു. സംഭവദിവസവും ഭാര്യയെ മര്‍ദിച്ച് അവശയാക്കി ചവിട്ടി വീഴ്ത്തിയ ശേഷം കത്തി കൊണ്ടു കഴുത്തറുക്കാന്‍ ശ്രമിച്ചു. സംഭവസമയത്തു മരുമകളും ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയും വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടി എത്തിയപ്പോഴേക്കും പ്രതി ഓടിമറഞ്ഞു.

പിന്നീട് പോലീസിനെ ഭയന്ന് മൊബൈല്‍ ഫോണ്‍ വിറ്റ ശേഷം കണ്ണൂരിലേക്കു രക്ഷപ്പെടാനും പ്രതി തയാറെടുത്തിരുന്നു. നാടുവിടുന്നതിനായി വീട്ടില്‍ വന്നു വസ്ത്രം മാറുമെന്ന പ്രതീക്ഷയില്‍ പോലീസ് കാത്തിരുന്നു. ഇതിനിടെ രാവിലെ അഞ്ചുമണിയോടെ വീടിനു സമീപത്തു നിന്നു സിഐ വി.എസ്.പ്രശാന്ത്, എസ്‌ഐ ആര്‍.രാജീവ്, സിപിഒ ഉമേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം പ്രതിയെ പിടികൂടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man arrested for attacking wife with knife, Arrested, Police, Crime, Criminal Case, Murder case, Medical College, Hospital, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?