ശബരിമലയില്‍ കയറാനെത്തിയ യുവതികള്‍ അഴിഞ്ഞാട്ടക്കാരികള്‍; ഒരു തെറ്റും ചെയ്യാത്ത രാഹുല്‍ ഈശ്വറിനെ ജയില്‍ മോചിതനാക്കണം; പി സി ജോര്‍ജ്
കോട്ടയം: (www.kvartha.com 19.10.2018) ശബരിമലയില്‍ കയറാനെത്തിയ യുവതികള്‍ അഴിഞ്ഞാട്ടക്കാരികളെന്ന് പൂഞ്ഞാര്‍ എം എല്‍ എ പി.സി ജോര്‍ജ് . വാര്‍ത്താ സമ്മേളനത്തില്‍ ആണ് അദ്ദേഹം യുവതികള്‍ക്കെതിരെ ആഞ്ഞടിച്ചത്.
രാഹുല്‍ ഈശ്വര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. രാഹുലിനെ ജയില്‍ മോചിതനാക്കണം. മല കയറാനെത്തിയ ചുംബന സമര നേതാവ് രഹ്ന ഫാത്ത്വിമയ്‌ക്കെതിരെ കേസെടുക്കണമെന്നും അവരാണ് ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയതെന്നും ജോര്‍ജ് ആരോപിച്ചു.
നിലയ്ക്കലും പമ്പയിലും നടത്തിയ പോലീസ് നരനായാട്ടിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. തിരുമാനമുണ്ടായില്ലെങ്കില്‍ മുഴുവന്‍ മത വിശ്വാസികളേയും രംഗത്തിറക്കും. രഹ്ന ഫാത്ത്വിമയ്ക്ക് പോലീസ് യൂണിഫോമും ഹെല്‍മറ്റും കൊടുത്തത് നിയമ വിരുദ്ധം. അഹങ്കാരത്തിന് കൈയും കാലും വച്ചാല്‍ പിണറായിയെ പോലിരിക്കും. കേരളത്തിലെ സി.പി.എമ്മിന്റ അവസാന മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന തിരിച്ചറിവാണ് മല കയറാനെത്തിയ യുവതികളെ തിരിച്ചെത്തിച്ചതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: P.C. George on Sabarimala issue, Kottayam, News, Politics, Religion, Sabarimala Temple, Trending, Controversy, Kerala.
Keywords: P.C. George on Sabarimala issue, Kottayam, News, Politics, Religion, Sabarimala Temple, Trending, Controversy, Kerala.
Powered by Info News For You

Comments
Post a Comment