അടുത്തമാസം തന്നെ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി; തടഞ്ഞാല്‍!
ന്യൂഡല്‍ഹി: (www.kvartha.com 13.10.2018) സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിട്ടതോടെ ശബരിമല ദര്‍ശനത്തിനെത്തുമെന്നു പ്രഖ്യാപിച്ച് വനിതാ അവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. അടുത്തമാസം തന്നെ ശബരിമലയില്‍ എത്തുമെന്ന് പറഞ്ഞ തൃപ്തി തടഞ്ഞാല്‍ അത് കോടതി അലക്ഷ്യമാകുമെന്നും അഭിപ്രായപ്പെട്ടു.
ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതും സമരം ചെയ്യുന്നതും ശരിയല്ല. തടയാന്‍ ശ്രമിക്കരുതെന്ന് പറഞ്ഞ തൃപ്തി ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും അറിയിച്ചു.
ലിംഗവിവേചനത്തിനെതിരെ പോരാടുന്ന തൃപ്തി ദേശായി ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ്. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം പ്രവേശിച്ചിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തൃപ്തി നേരത്തേ സ്വാഗതം ചെയ്തിരുന്നു.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്താന്‍ ഏത് നിമിഷവും തയ്യാറാണെന്ന് തൃപ്തി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവരും പുരോഗമനപരമായി ചിന്തിക്കുന്നുവെന്ന് അവകാശപ്പെടുന്നവരും സ്ത്രീകളെ അശുദ്ധിയുടെ പേരില്‍ മാറ്റിനിറുത്തുന്നത് നീതീകരിക്കാന്‍ ആകാത്തതാണെന്നും തൃപ്തി പറയുകയുണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Social activit trupthi desai ready to visit sabarimala with women, New Delhi, News, Religion, Trending, Sabarimala Temple, Women, Politics, Supreme Court of India, Congress, BJP, National.

Powered by Info News For You

Comments
Post a Comment