കുമ്പളയിലും പരപ്പയിലും അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസുകള്‍ ഈമാസം തുറക്കും

കാസര്‍കോട് (www.evisionnews.co): സഹകരണ വകുപ്പിന് കീഴില്‍ ജില്ലയിലെ പുതിയ രണ്ട് താലൂക്കുകളിലും അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസുകള്‍ ഈമാസം തുറക്കും. മഞ്ചേശ്വരം താലൂക്കിലെ ഓഫീസ് കുമ്പളയിലാണ് ആരംഭിക്കുക. ഈമാസം 16ന് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. നാലു സഹകരണ ബാങ്കുകളും ഒരു കാര്‍ഷിക ഗ്രാമ വികസന ബാങ്കും ഉള്‍പ്പെടെ 69 സംഘങ്ങളാണ് പുതിയ മഞ്ചേശ്വരം സര്‍ക്കിള്‍ ഓഫീസിനു കീഴിലുണ്ടാകുക.
 
വെള്ളരിക്കുണ്ട് താലൂക്കിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ് പരപ്പയില്‍ 13ന് രാജഗോപാലന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഒമ്പത് സഹകരണ ബാങ്കുകളും ഒരു പ്രാഥമാക കാര്‍ഷിക ഗ്രാമ വികസന ബാങ്കും ഉള്‍പ്പെടെ 58 സംഘങ്ങളും പുതിയ വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഓഫീസിന് കീഴിലുണ്ടാകും. രണ്ടു പുതിയ ഓഫീസുകളിലേക്കും പുതിയ തസ്തികകള്‍ സൃഷ്ടിച്ച് അസിസ്റ്റന്റ് രജിസ്ട്രാര്‍മാരെയും ഓഫീസ് ഇന്‍സ്പെക്ടര്‍മാരെയും നിയമിച്ചുകഴിഞ്ഞു. ക്ലര്‍ക്ക്, പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളുും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിലവിലെ കാസര്‍കോട്്, ഹോസ്ദുര്‍ഗ്ഗ് ഓഫീസുകളില്‍ നിന്ന് ഈ ഓഫീസുകളിലേക്ക് ഓരോ യൂണിറ്റ് ഇന്‍സ്പെക്ടര്‍മാരെ മാറ്റിനിയമിച്ചു. നിലവിലെ ഓഡിറ്റ് വിഭാഗം പഴയ പോലെ കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ് അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്) ന് കീഴില്‍ തുടരും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?