ദുബൈയില്‍ ചികിത്സ കഴിയുന്ന ചെറുവയല്‍ രാമന്റെ വീഡിയോ സന്ദേശവും ലഭിച്ചു; ആരോഗ്യനിലയില്‍ പുരോഗതി

കല്‍പ്പറ്റ: (www.kasargodvartha.com 09.10.2018) ദുബൈയിലെ പ്രവാസികളുടെ സ്നേഹവലയത്തില്‍ ചെറുവയല്‍ രാമന്‍ സുഖം പ്രാപിക്കുന്നു. സുഹൃത്തുക്കളുടെ ഫോണില്‍ നിന്ന് ഞായറാഴ്ച്ച ബന്ധുക്കള്‍ക്ക് രണ്ട് ശബ്ദ സന്ദേശങ്ങള്‍ അയച്ചത് കൂടാതെ തിങ്കളാഴ്ച സുഹൃത്തുക്കള്‍ വഴി വീഡിയോയും അയച്ചു. ചുറ്റും ധാരാളം പേര്‍ ഉണ്ടന്നും എല്ലാവരും മുമ്പ് വയനാട്ടിലെ നമ്മുടെ വീട്ടില്‍ വന്നിട്ടുള്ളവരാണന്നുമാണ് ഒരു സന്ദേശത്തിലുള്ളത്. ആശങ്കപ്പെടാന്‍ ഒന്നുമില്ലന്നും ഉടന്‍ നാട്ടില്‍ തിരിച്ചെത്തുമെന്നും മറ്റൊരു സന്ദേശത്തില്‍ രാമന്‍ പറയുന്നു.

പാരമ്പര്യ നെല്‍വിത്ത് സംരംക്ഷകനായ വയനാട് കമ്മന ചെറുവയല്‍ രാമന്‍ ദുബൈയിലെ കൃഷി സ്നേഹികള്‍ സംഘടിപ്പിച്ച വയലും വീടും പരിപാടിയില്‍ പങ്കെടുക്കവെ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ദുബൈയിലെ റാഷിദ് സ്പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച പകല്‍ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും വൈകുന്നേരത്തോടെ നല്ല പുരോഗതി ഉണ്ടായി. വയനാട്ടിലെ ചില സുഹൃത്തുക്കള്‍ വഴിയാണ് അദ്ദേഹം ദുബൈയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്.

കഴിഞ്ഞ ആഗസ്റ്റ് ഏഴ് മുതല്‍ ബ്രസീലിലെ ബലേനില്‍ നടന്ന വംശീയ ശാസ്ത്ര കോണ്‍ഗ്രസിലും ഇന്ത്യയെ പ്രതിനിധീകരിച്ച് ചെറുവയല്‍ പങ്കെടുത്തിരുന്നു. നിലവില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗമാണ്. കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ രാമന്റെ ആരോഗ്യസ്ഥിതി സംബന്ധി ച്ച് അധികൃതരുമായി ചര്‍ച്ച നടത്തി. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടന്നും ആശങ്കപ്പെടാന്‍ ഒന്നുമില്ലന്നും ദുബൈയില്‍ നിന്ന് അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. 65 ലധികം നെല്‍വിത്തിനങ്ങള്‍ സ്വന്തം കൃഷിയിടത്തില്‍ പതിറ്റാണ്ടുകളായി സംരംക്ഷിച്ചു വരുന്നതിന്റെ പേരിലാണ് പാരമ്പര്യ കര്‍ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ രാമന്‍ ലോകപ്രശസ്തനായത്.



Keywords: Kerala, Wayanad, news, Dubai, UAE, Cheruvayal Raman sent audio and video messages to family from Dubai



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?