ജെക്കോ ഹാട്രിക്കില്‍ റോമന്‍ ജയം; ബയേണിന് സമനിലക്കുരുക്ക്
റോം: (www.kvartha.com 03.10.2018) ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ വമ്പന്മാരായ എ എസ് റോമയ്ക്ക് തകര്‍പ്പന്‍ ജയം. ചെക്ക് റിപബ്ലിക്കന്‍ ക്ലബ്ബായ വിക്ടോറിയ പ്ലസനെ മറുപടിയില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് റോമ തകര്‍ത്തുവിട്ടത്. എഡിന്‍ ജെക്കോയുടെ ഹാട്രിക്കിന്റെ മികവിലാണ് റോമ വന്‍ജയം കരസ്ഥമാക്കിയത്.
3, 40, 90 മിനിറ്റുകളിലാണ് ജെക്കോ റോമയ്ക്കായി വലകുലുക്കിയത്. 64-ാം മിനുട്ടില്‍ തുര്‍ക്കിഷ് യുവതാരം ചെങ്കീസ് ഉണ്ടറും 73-ാം മിനുറ്റില്‍ ജസ്റ്റിന്‍ ക്ലുയിവേര്‍ടുമാണ് റോമയുടെ ശേഷിക്കുന്ന ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.
മറ്റൊരു മത്സരത്തില്‍ ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ ഡച്ച് ക്ലബ്ബായ അയാക്‌സ് ആംസ്റ്റര്‍ഡാം 1-1ന് സമനിലയില്‍ തളച്ചു. ബയേണിന് വേണ്ടി മാറ്റ്‌സ് ഹമ്മെല്‍സും അയാക്‌സിന് വേണ്ടി മസാരോവിയുമാണ് ഗോള്‍ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, News, Rom, Champions League, Football, Football Player, Bayern Munich, UEFA Champions League, AS Roma, Victoria Plezen, Hat-rick, Goal, UEFA Champions League; AS Roma Defeated Victoria Plezen.
3, 40, 90 മിനിറ്റുകളിലാണ് ജെക്കോ റോമയ്ക്കായി വലകുലുക്കിയത്. 64-ാം മിനുട്ടില്‍ തുര്‍ക്കിഷ് യുവതാരം ചെങ്കീസ് ഉണ്ടറും 73-ാം മിനുറ്റില്‍ ജസ്റ്റിന്‍ ക്ലുയിവേര്‍ടുമാണ് റോമയുടെ ശേഷിക്കുന്ന ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.
മറ്റൊരു മത്സരത്തില്‍ ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ ഡച്ച് ക്ലബ്ബായ അയാക്‌സ് ആംസ്റ്റര്‍ഡാം 1-1ന് സമനിലയില്‍ തളച്ചു. ബയേണിന് വേണ്ടി മാറ്റ്‌സ് ഹമ്മെല്‍സും അയാക്‌സിന് വേണ്ടി മസാരോവിയുമാണ് ഗോള്‍ കണ്ടെത്തിയത്.
Keywords: Sports, News, Rom, Champions League, Football, Football Player, Bayern Munich, UEFA Champions League, AS Roma, Victoria Plezen, Hat-rick, Goal, UEFA Champions League; AS Roma Defeated Victoria Plezen.
Powered by Info News For You

Comments
Post a Comment